Breaking
Mon. May 25th, 2026

VCK പിന്തുണ പ്രഖ്യാപിക്കും; TVK അധികാരത്തിലേക്ക്, ജനനായകനാകാൻ വിജയ്

തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിലെ അനിശ്ചിതത്വം ഇന്ന് നീങ്ങിയേക്കും. രണ്ട് എംഎൽഎമാരുള്ള വിസികെ, തമിഴക വെട്രി കഴകത്തിന് ഇന്ന് പിന്തുണ പ്രഖ്യാപിക്കും. വിജയ് ഇന്നലെ ഗവർണർക്ക് കൈമാറിയത് 116 എംഎൽഎമാരുടെ പിന്തുണ അറിയിച്ചുള്ള കത്ത് മാത്രമെന്നും സത്യപ്രതിജ്ഞയ്ക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും ലോക്ഭവൻ അറിയിച്ചിരുന്നു.

കോൺഗ്രസിന് പിന്നാലെ സിപിഐഎം,സിപിഐ,മുസ്ലിം ലീഗ്, വിസികെ പാർട്ടികൾ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചനകൾ. രാത്രിയോടെ വിജയ് ഗവർണറെ കണ്ട് കത്ത് കൈമാറി. തുടർന്ന് പിന്തുണച്ച പാർട്ടികളുടെ ഓഫിസിൽ എത്തി നന്ദി അറിയിക്കുകയും ചെയ്തു. എന്നാൽ പിന്തുണ അറിയിച്ചവരിൽ സിപിഐഎമ്മും സിപിഐയും മാത്രമാണ് കത്ത് കൈമാറിയത്. ഇതാണ് ഗവർണർക്ക് വിജയ് നൽകിയത്.

ഇതിൽ 116 പേരുടെ പിന്തുണ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചിട്ടില്ലെന്നും ലോക്ഭവൻ അറിയിച്ചു. മുസ്ലിം ലീഗ് പിന്തുണ പ്രഖ്യാപിച്ചുവെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും സർക്കാർ രൂപീകരിച്ച ശേഷമുള്ള പിന്തുണയാണ് ഉദ്ദേശിച്ചതെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. വിസികെയുടെ പിന്തുണ സംബന്ധിച്ച് ഇന്ന് തീരുമാനം അറിയിക്കുമെന്ന് പാർട്ടി അധ്യക്ഷൻ തിരുമാവലവൻ അറിയിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *