Breaking
Fri. Jul 10th, 2026

കൈക്കൂലി: വില്ലേജ് ഓഫീസര്‍ക്കെതിരേ അന്വേഷണം

കല്‍പ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ പയ്യമ്പള്ളി വില്ലേജ് ഓഫീസര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി ഔപചാരിക അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവായി. അന്വേഷണ ഉദ്യോഗസ്ഥനായി ഡെപ്യൂട്ടി കളക്ടറെ(ആര്‍ആര്‍)നിയമിച്ചു.
2025 ഓഗസ്റ്റ് അഞ്ചിനാണ് വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടിയത്. കൊയിലേരി സ്വദേശിയുടെ പരാതിയിലായിരുന്നു വിജിലന്‍സ് ഇടപെടല്‍. പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള 1.25 ഏക്കറോളം സ്ഥലം ഇഷ്ടദാനമായി നല്‍കുന്നതിന് തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. വിവരം വിജിലന്‍സിനെ അറിയിച്ച
പരാതിക്കാരന്‍ പണം കൈമാറുന്നതിനിടെയാണ് വില്ലേജ് ഓഫീസര്‍ കുടുങ്ങിയത്. രണ്ടുദിവസത്തിനുശേഷം
വില്ലേജ് ഓഫീസറെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് കുറ്റപത്രം നല്‍കി. വിജിലന്‍സ് കേസില്‍ അന്തിമ റിപ്പോര്‍ട്ടാകുന്നതുവരെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന വില്ലേജ് ഓഫീസറുടെ അപേക്ഷ സര്‍ക്കാര്‍ തള്ളി. വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് 1960ലെ കേരള സിവില്‍ സര്‍വീസസ് ചട്ടപ്രകാരം ഉദ്യോഗസ്ഥനെതിരേ ഔപചാരിക അന്വേഷണത്തിന് ഉത്തരവായത്. അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണം.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *