Breaking
Thu. Jul 9th, 2026

രത്തൻ ടാറ്റ അന്തരിച്ചു

മുംബൈ: ടാറ്റ സൺസ് മുൻ ചെയർമാനും പ്രമുഖ വ്യവസായിയുമായ രത്തന്‍ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.  

1991-ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായ അദ്ദേഹം 2012 ഡിസംബറിലാണ് വിരമിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടാറ്റ ഗ്രൂപ്പ് വിസ്മയിപ്പിക്കുന്ന വളര്‍ച്ചയാണ് നേടിയത്.        

തിങ്കളാഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പതിവ് പരിശോധനകൾ മാത്രമാണെന്നായിരുന്നു അദ്ദേഹം എക്സിൽ കുറിച്ചത്. എന്നാൽ ബുധനാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്തിൻ്റെ ആരോഗ്യ നില വഷളാവുകയായിരുന്നു. രാത്രിയോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *