Breaking
Mon. May 18th, 2026

നല്ല നാളേക്ക് കായിക ലഹരി പദ്ധതി

പനമരം:വിദ്യാർഥികൾക്കിടയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കായിക വിനോദങ്ങളിലൂടെ പ്രതിരോധം തീർക്കാൻ പനമരം ഗവ. ഹൈസ്കൂൾ. സ്കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന “നല്ല നാളേക്ക് കായിക ലഹരി” എന്ന പദ്ധതിയുടെ ഭാഗമായി നീരിട്ടാടിയിലെ ക്ലബ്ബിന് ഫുട്ബാൾ വിതരണം ചെയ്തു.
പനമരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ കോവ ഫുട്ബാൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ലഹരിയുടെ വഴികളിലേക്ക് യുവതലമുറ വഴിതെറ്റാതിരിക്കാൻ കായികമായ ഉന്മേഷവും വിനോദങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി. ലഹരി വിമുക്തമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ കായിക ക്ലബ്ബുകൾക്ക് വലിയ പങ്ക് വഹിക്കാൻ സാധിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സ്കൂൾ എച്ച്.എം.ഷീജ ജെയിംസ് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് എം.സി. ഷിബു, ലഹരിവിരുദ്ധ ക്ലബ് ഇൻ ചാർജ് ടി.മുഹമ്മദ് നവാസ്, കെ. രേഖ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികളെ ലഹരിയുടെ ചതിക്കുഴികളിൽ നിന്നും അകറ്റി ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുകയാണ് ഈ പദ്ധതിയിലൂടെ സ്കൂൾ അധികൃതർ ലക്ഷ്യമിടുന്നത്.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *