Breaking
Mon. May 18th, 2026

റോട്ടറി കിഡ്‌നി കെയർ” ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിക്കുന്നു.

പുൽപ്പള്ളി :നിർധനരായ വൃക്കരോഗികൾക്ക് ആശ്വാസം നൽകുന്നതിനായി റോട്ടറി പെപ്പർ ടൗൺ പുൽപ്പള്ളിയുടെ നേതൃത്വത്തിൽ “റോട്ടറി കിഡ്‌നി കെയർ” എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റിന്‌ തുടക്കം കുറിക്കുന്നു.

ട്രസ്റ്റിന്റെ ഔദ്യോഗിക ഉത്ഘാടനം 2026 മേയ് 11-ാം തീയതി (തിങ്കൾ) ഉച്ചയ്ക്ക് 2 മണിക്ക് പുൽപ്പള്ളി വൈ.എം.സി.എ ഹാളിൽ വെച്ച് ബത്തേരി നിയോജക മണ്ഡലം എം. എൽ. എ : ഐ. സി. ബാലകൃഷ്‌ണൻ നിർവ്വഹിക്കുന്നു.

റോട്ടറി ഡിസ്ട്രിക് 3204 ഗവർണർ, മേജർ ഡോണർ റോട്ടേറിയൻ ബിജോഷ് മാനുവൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. ദിലീപ് കുമാർ, പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു പ്രകാശ്, റോട്ടേറിയൻ ഡോ. ടി. പി. വി. സുരേന്ദ്രൻ ലിയോ ഹോസ്‌പിറ്റിൽ, കൽപറ്റ, മറ്റ് സാമൂഹ്യ- ആരോഗ്യ മേഖലകളിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു .

ഈ കാരുണ്യപ്രവർത്തനത്തിൻ്റെ ഭാഗമാകാൻ ജന സാന്നിധ്യമുണ്ടാവണമെന്ന്
റോട്ടറി പെപ്പർ ടൗൺ പ്രസിഡന്റ്‌ : പോൾ വി. ടോം , മനോജ് വി. എം ( സെക്രട്ടറി ), ഷിജു വിൻസന്റ്റ് ( ട്രഷറർ ) മീഡിയകളോട് പറഞ്ഞു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *