Breaking
Tue. May 26th, 2026

സാന്ത്വന മിത്രം പദ്ധതി ജില്ലാ ഉദ്ഘാടനം

സു.ബത്തേ രി : കുടുംബശ്രീയുടെ നേതൃത്വ ത്തിൽ നടപ്പാക്കുന്ന സാന്ത്വന മിത്രം പദ്ധതി ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടർ ഡി . ആർ.മേഘശ്രീ ഐ എ എസ്. സുൽത്താൻ ബത്തേരി നഗരസഭ ഹാളിൽ നിർവഹിച്ചു. കുടുംബശ്രീ മിഷൻ കോർഡിനേറ്റർ കെ . പി ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.
രോഗികളുടെ ഒറ്റപ്പെടലും പരിചരണത്തി നുള്ള ബുദ്ധിമുട്ടും പരിഹരിക്കുക എന്ന ലക്ഷ്യ ത്തോടെ സംസ്ഥാനത്തുടനീളം
സാന്ത്വനമിത്രം പദ്ധതി ആരോഗ്യ വകുപ്പിൻ്റെ സഹകരണത്തോടെ കുടുംബശ്രീയുടെ നേ തൃത്വത്തിൽ നടപ്പാക്കുന്നു.
കുടുംബശ്രീ വിജ്ഞാന കേരളം തൊഴിൽ ക്യാ മ്പയിൻ്റെ രണ്ടാംഘട്ടമായിട്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
ജീവിത ശൈലി രോഗ പരിശോധന, രോഗി പരിചരണം ,വയോജനപരിപാലനം ,ആശുപത്രികളിൽ കൂട്ടിയിരുപ്പ്,ഭിന്നശേഷികുട്ടികളുടെ പരിപാലനം , പ്രസവാ നന്തര ശുശ്രൂഷ എന്നീ സേവനങ്ങൾ പദ്ധതി യിലൂടെ ഉറപ്പാക്കും .പാലിയേറ്റീവ് രംഗത്ത് താൽപര്യവും അഭി രുചിയുമുള്ള അയൽക്കൂട്ട , ഓക്സിലറി അം ഗങ്ങളെ ഇതിനായി നിയോഗിച്ച് രോഗി പരിചരണം മികവുറ്റതാ ക്കാൻ ആരോഗ്യ വകുപ്പിൻ്റെ മേൽനോ ട്ടത്തിലുള്ള പരിശീലനം നൽകി . പത്ത് ദിവസത്തെ പരിശീലനം പൂർത്തിയാ ക്കിയ 96 പേർക്കുള്ള യൂണിഫോം വിതരണം ഡെപ്യൂട്ടി ജില്ലാമെഡിക്കൽ ഓഫീസർ ഡോ .ആൻസി മേരി ജേക്കബ്. ആർദ്രം മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ .പി .എസ് സുഷമ സർട്ടിഫി ക്കറ്റ് വിതരണം ചെയ്തു.ജില്ലാ പാലിയേറ്റീവ് നോഡൽ ഓഫീസർ ഡോ .കെ .ആർ.ദീപ കോ ൾ സെൻറർ നമ്പർ പ്രകാശനം ചെയ്തു.
കുടുംബശ്രീ മിഷൻ അസി .കോർഡിനേറ്റർ കെ . എം .സെലീന, വി . കെ .റജീന, കെ .കെ .അമീൻ, സി ഡി എസ്
ചെയർപേഴ്സൺ ആർ.രാ ജലക്ഷ്മി , ആർ. ആർ.പ്രസന്ന കുമാരി ,കുടുംബശ്രീ ജില്ലാ പ്രോ ഗ്രാം മാനേജർ ശ്രുതി രാജൻ, പാലിയേറ്റീവ് ജില്ലാ കോ ർഡിനേറ്റർ പി .സ്മിത തുടങ്ങിയവർ സംസാരിച്ചു.ഡോ.മൂപ്പൻസ്
ഹോസ്പിറ്റൽ പാലിയേറ്റീവ് ട്രെയിനർ പ്രവീൺ കുമാർ സെമിനാർ എടുത്തു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ
പി .ഹുദൈഫ് നന്ദി അറിയിച്ചു

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *