Breaking
Sat. Oct 10th, 2026

സാബു കെ. മാത്യു അനുസ്മരണവും വോളിബോള്‍ ടൂര്‍ണമെന്റും നടത്തി

സാബു കെ. മാത്യു അനുസ്മരണവും വോളിബോള്‍ ടൂര്‍ണമെന്റും വേലിയമ്പത്ത് പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

പുല്‍പ്പള്ളി: പഞ്ചായത്ത് മുന്‍ ഭരണസമിതിയംഗം സാബു കെ. മാത്യുവിന്റെ സ്മരണാര്‍ഥം വേലിയമ്പം പ്രിയദര്‍ശിനി സ്വാശ്രയ സംഘം അഖില വയനാട് വോളിബോള്‍ ടൂര്‍ണമെന്റ് നടത്തി. വേലിയമ്പം ദേവീവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ അനുസ്മരണ യോഗവും ടൂര്‍ണമെന്റും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ വി.എം. പൗലോസ് അധ്യക്ഷത വഹിച്ചു. കെ.ടി. ഷാജി, അറുമുഖന്‍ കണ്ടാമല, കെ.എ. ബേബി, എം.എസ്. വിന്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *