Breaking
Mon. May 25th, 2026

അക്രമികളെ ഉടനെ അറസ്റ്റ് ചെയ്യുക;ഡി. വൈ.എഫ്.ഐ

പനമരം: ഇന്നലെ രാത്രി മൂവര്‍ സംഘം പനമരം ഹൈസ്കൂൾ പരിസരത്തുള്ള സ്ഥാപനത്തിൽ കയറി വടിയും മാരകായുധവും കൊണ്ട് കട തകർക്കുകയും കടയുടമയെ തലയ്ക്ക് അടിച്ചു ഗുരുതര പരിക്കേല്പിക്കുകയും,ശേഷം പഴയ നടവയൽ റോഡ് ചാലിൽ ഭാഗം പ്രദേശത്ത് എത്തിയ ആക്രമികൾ
അവിടെ ഉള്ള വീട്ടിൽ അതിക്രമിച്ച് കയറി വീടിന്റെ ജനാലകൾ തകർക്കുകയും, കൊലവിളി നടത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമുണ്ടായി, ശേഷം മേച്ചേരി പ്രദേശത്തും സമാന സംഭവ വികാസങ്ങളുണ്ടായി.
ഇത് സംബന്ധിച്ച കൃത്യമായ വിവരം പനമരം പോലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടും പ്രതികളുടെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുപോലും പോലീസിന്റെ ഭാഗത്തും നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നുള്ളത് പ്രതിഷേധാർഹമാണെന്ന് ഡി. വൈ.എഫ്.ഐ ആരോപിച്ചു.
പോലീസ് നോക്കുകുത്തിയായി നിൽക്കുന്ന ശൈലി മാറ്റി പ്രതികളെ പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യാത്ത പക്ഷം ശക്തമായ പ്രധിഷേധവുമായി മുന്നോട്ട് പോകുമെന്ന് ഡി. വൈ.എഫ് ഐ പനമരം ടൗൺ യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *