Breaking
Tue. May 26th, 2026

ഗുരുശ്രേഷ്ഠ പുരസ്കാരം അധ്യാപകൻ ഇ. മുസ്തഫയ്ക്ക്

കൽപറ്റ: അഖിലേന്ത്യാ അവാർഡീ
ടീച്ചേഴ്സ് ഫെഡറേഷൻ ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്കാരം കൽപറ്റ ഗവ. എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ ഇ. മുസ്തഫയ്ക്ക് ലഭിച്ചു. പുരസ്കാരം എൻ. കെ. പ്രേമചന്ദ്രൻ എം.പിയിൽ നിന്ന് ഏറ്റുവാങ്ങി.

വിദ്യാഭ്യാസ രംഗത്തെ സജീവ ഇടപെടലുകളും, സ്കൂൾ തലത്തിൽ നടപ്പാക്കുന്ന നവീന പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. അധ്യാപകനെന്ന നിലയിൽ വിദ്യാർഥികളിൽ പഠന താൽപര്യം വളർത്തുന്നതിനും വിവിധ പഠന പദ്ധതികൾ നടപ്പാക്കുന്നതിനും മുസ്തഫ നൽകിയ സംഭാവന ശ്രദ്ധേയമാണ്.
അറബിക് അധ്യാപകനായിരിക്കെ നിരവധി ഗണിതപഠന പുസ്തകങ്ങൾ രചിച്ചതും, അധ്യാപക-വിദ്യാർഥി പരിശീലകനായും മത്സര പരീക്ഷാ പരിശീലകനായും പ്രവർത്തിച്ചു വരുന്നതും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *