Breaking
Sun. Aug 23rd, 2026

അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍; സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് പിവി അന്‍വര്‍

മലപ്പുറം: എഡിജിപി എംആര്‍ അജിത് കുമാറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു നേരത്തെ പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ സര്‍വീസില്‍ നിന്ന് തന്നെ പുറത്താക്കണമെന്നാണ് പറയുന്നത്. കുപ്രസിദ്ധനായ കുറ്റവാളിയാണ് അജിത് കുമാര്‍. പൊലീസ് സേനയ്ക്ക് പറ്റുന്ന വ്യക്തിയല്ല അദ്ദേഹം. അത് ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണ്, അത് പ്രപഞ്ച സത്യമാണ്’ – അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പി ശശിക്കെതിരെയും എഡിജിപിക്കെതിരെയും നിരന്തരം ആരോപണം ഉന്നയിച്ചതോടെ സിപിഎം അന്‍വറിനെ തളളി രംഗത്തുവന്നിരുന്നു. അന്‍വര്‍ തിരുത്തണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാനസെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കി. തുടര്‍ന്ന്, പാര്‍ട്ടി നിര്‍ദേശം ഉള്‍ക്കൊള്ളാന്‍ ബാധ്യസ്ഥനാണെന്നു വ്യക്തമാക്കിയ അന്‍വര്‍ പരസ്യപ്രസ്താവന താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു.

ആരെങ്കിലും ആരോപണം ഉന്നയിച്ചതിന്റെപേരില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെയും മാറ്റുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. ആരോപണത്തില്‍ അന്വേഷണം നടത്തി കഴമ്പുണ്ടെന്നു കണ്ടാല്‍മാത്രം നടപടിയുണ്ടാകുമെന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *