Breaking
Fri. Jul 10th, 2026

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാക്‌സിനേഷന്‍:ജില്ലാതല ഉദ്ഘാടനം മന്ത്രി ഒആര്‍ കേളു നിര്‍വഹിച്ചു

ആരോഗ്യ വകുപ്പ് ആരോഗ്യ കേരളത്തിന്റെയും സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. മാനന്തവാടി മെഡിക്കല്‍ കോളേജ് സ്‌കില്‍ ലാബില്‍ നടന്ന ജില്ലാതല വാക്സിനേഷന്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. ഓരോ വിശ്വാസിയുടെയും സ്വപ്നമായ ഹജ്ജ് തീര്‍ത്ഥാടനം ആരോഗ്യത്തോടെയും ശാന്തിയോടെയും പൂര്‍ത്തീകരിക്കാന്‍ സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. ജില്ലയില്‍ നിന്നും ഹജ്ജിന് പോകുന്ന 282 തീര്‍ത്ഥാടകര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയത്. മെനിഞ്ചോകോക്കല്‍, ഇന്‍ഫ്‌ലുവന്‍സ വാക്‌സിനുകള്‍, വൃക്ക, കരള്‍, രക്തപരിശോധന, പ്രമേഹ-രക്തസമ്മര്‍ദ്ദ പരിശോധനകള്‍, എക്‌സ്-റേ, ഇ.സി.ജി, കോവിഡ് പരിശോധന, ഗര്‍ഭപരിശോധന എന്നിവ ക്യാമ്പിന്റെ ഭാഗമായി നടത്തി. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായ പരിപാടിയില്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഷിബു കെ ജോര്‍ജ്, വിദ്യാഭ്യാസ കലാ-സാംസ്‌കാരിക സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി.വി. എസ് മൂസ്സ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആന്‍സി മേരി ജേക്കബ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ജെറിന്‍ എസ് ജെറോഡ്, മെഡിക്കല്‍ കോളെജ് ആശുപത്രി സൂപ്രണ്ട് ഡോ സി.കെ ജീവന്‍ലാല്‍, കൗണ്‍സിലര്‍ കെ.പി ഹംസ, ആര്‍.എം.ഒ ഡോ.ഫെസിന്‍, പി.പി യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹയറുന്നിസ, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, കേരള ഹജ്ജ് കമ്മറ്റി സംസ്ഥാന ഫാക്കല്‍റ്റി എന്‍.കെ മുസ്തഫ എന്നിവര്‍ പങ്കെടുത്തു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *