Breaking
Fri. Jul 10th, 2026

അഭിഭാഷകയെ നടുറോഡിൽ മർദ്ദിച്ചു; പ്രതിയെ പോലീസ് വിട്ടയച്ചെന്ന് പരാതി; ബത്തേരിയിൽ കോടതി ബഹിഷ്‌കരിച്ച് അഭിഭാഷകർ

സുൽത്താൻ ബത്തേരി: വനിതാ അഭിഭാഷകയെ നടുറോഡിൽ വെച്ച് മർദ്ദിച്ച സംഭവത്തിൽ പ്രതിയെ പോലീസ് വിട്ടയച്ചതിൽ പ്രതിഷേധിച്ച് സുൽത്താൻ ബത്തേരിയിൽ അഭിഭാഷകർ കോടതി ബഹിഷ്‌കരിച്ചു. ബത്തേരി ബാർ അസോസിയേഷൻ അംഗമായ അഡ്വ. ആതിരയെയാണ് കക്ഷിയുടെ ഭർത്താവ് മർദ്ദിച്ചത്.

ഇന്നലെ വൈകുന്നേരം ബത്തേരി കോടതിക്ക് സമീപം ടൗണിൽ വെച്ചായിരുന്നു അക്രമം. മർദ്ദനമേറ്റ അഭിഭാഷക ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് അഭിഭാഷകർ ഇന്ന് കോടതി നടപടികൾ ബഹിഷ്‌കരിച്ചത്.

പ്രതിക്കെതിരെ നടപടി വൈകിയാൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *