Breaking
Mon. May 25th, 2026

അപകീര്‍ത്തി കേസില്‍ ആശ്വാസം; രാഹുലിനെതിരെയുള്ള നടപടികള്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി

ബംഗളൂരു: 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. കര്‍ണാടക ബിജെപി ഘടകം നല്‍കിയ മാനനഷ്ട കേസില്‍ രാഹുലിനെതിരെയുള്ള നടപടികള്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി.

കേസിന്റെ നിയമസാധുത ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് സുനില്‍ ദത്ത് യാദവ് ആണ് വിധിപറഞ്ഞത്. രാഹുലിനെതിരെ നടപടികള്‍ തുടരുന്നത് നിയമനടപടികളുടെ ദുരുപയോഗമാണെന്ന് കോടതി നിരീക്ഷിച്ചു.

2023-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരിനെതിരെ പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങളും പ്രചാരണ മുദ്രാവാക്യങ്ങളും അപകീര്‍ത്തികരമെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് കേശവ് പ്രസാദ് രാഹുല്‍ ഗാന്ധി, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍ എന്നിവര്‍ക്കെതിരെയാണ് മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.

സംസ്ഥാനം ഭരിച്ചിരുന്ന ബിജെപി, പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് കരാറുകാരില്‍നിന്നും മറ്റുള്ളവരില്‍നിന്നും 40 ശതമാനം വരെ കമ്മീഷനും കൈക്കൂലിയും ഈടാക്കിയതായി ഈ പരസ്യങ്ങളില്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉള്‍പ്പെടെയുള്ള പാര്‍ട്ടി അംഗങ്ങളെ ലക്ഷ്യമിട്ട് തെറ്റായ പരസ്യങ്ങള്‍ പ്രചരിപ്പിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബിജെപി നല്‍കിയ പരാതിയല്‍ ആരോപിച്ചു. 2024 ജൂണ്‍ ഒന്നിന് മജിസ്ട്രേറ്റ് കോടതി സിദ്ധരാമയ്യയ്ക്കും ഡി.കെ. ശിവകുമാറിനും ജാമ്യം നല്‍കി. 2024 ജൂണ്‍ ഏഴിന് രാഹുലിനും ഈ കേസില്‍ ജാമ്യം ലഭിച്ചിരുന്നു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *