Breaking
Fri. Jul 10th, 2026

തോട്ടം തൊഴിലാളികളുടെ ജോലി സമയം: ടി. സിദ്ദിഖ് എംഎല്‍എ കത്ത് നല്‍കി

കല്‍പ്പറ്റ: വേനല്‍ച്ചൂടിന് കാഠിന്യം വര്‍ധിച്ച സാഹചര്യത്തില്‍ തോട്ടം തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിക്കുന്നതിന് ടി. സിദ്ദിഖ് എംഎല്‍എ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് കത്ത് നല്‍കി.
തുറസായ സ്ഥലങ്ങളില്‍ ദീര്‍ഘസമയം ജോലി ചെയ്യുന്ന തോട്ടം തൊഴിലാളികള്‍ക്ക് സൂര്യഘാതം ഏല്‍ക്കുന്നതിനും അമിത ക്ഷീണം, തലചുറ്റല്‍, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവയ്ക്കും സാധ്യത കൂടുതലാണ്. റംസാന്‍ നോമ്പ് എടുക്കുന്ന തൊഴിലാളികള്‍ക്ക് പകല്‍ ഭക്ഷണവും വെള്ളവും ഒഴിവാക്കി കനത്ത ചൂടില്‍ ജോലി ചെയ്യേണ്ടിവരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. മുന്‍ വര്‍ഷങ്ങളിലേതുപോലെ തോട്ടം തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് ഒന്നോടെ ജോലി അവസാനിപ്പിച്ച് മടങ്ങാനാകുന്ന രീതിയില്‍ സമയം ക്രമീകരിക്കണമെന്നും തേയിലച്ചപ്പ് തൂക്കുന്ന സമയം ഉച്ചയ്ക്ക് ഒന്നായി നിശ്ചയിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *