Breaking
Thu. Oct 22nd, 2026

ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് കുടിശ്ശിക അനുവദിക്കണം: ഡിഎഡബ്ല്യുഎഫ്

തിരുനെല്ലി: ബഡ്‌സ് സ്‌കൂളുകളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന സര്‍ക്കാര്‍ ധനസഹായം മുടങ്ങിയ സാഹചര്യത്തില്‍, സ്‌കോളര്‍ഷിപ്പ് തുക കുടിശ്ശികയില്ലാതെ പൂര്‍ണമായും അനുവദിക്കണമെന്ന് ഡിഫറന്റ്‌ലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ (ഡിഎഡബ്ല്യുഎഫ്
) തിരുനെല്ലി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. തിരുനെല്ലി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ ജയപ്രകാശ് കെ.എസ്. അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.യു ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എന്‍. ഇന്ദ്രന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.ആര്‍. രാജന്‍ സംസാരിച്ചു. പ്രീതി റിബു നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികള്‍
പ്രസിഡന്റ്: ഒ.എം. മൂസക്കുട്ടി
സെക്രട്ടറി: പ്രീതി റിബു
വൈസ് പ്രസിഡന്റ്: ഫ്രാന്‍സിസ് കെ.എം.
ജോയിന്റ് സെക്രട്ടറി: കാളി കാട്ടിക്കുളം

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *