വെള്ളമുണ്ട: പോലീസ് ബാൻഡിന്റെ ഡ്രം ബീറ്റുകളുടെ താളത്തിൽ കുട്ടി പോലീസുകാർ ഒരേ മനസോടെ, ഒരേ ചുവടുകളുമായി പരേഡ് ഗ്രൗണ്ടിൽ വിസ്മയം തീർത്തപ്പോൾ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന കാണികളിൽ ആവേശവും അഭിമാനവും ആർത്തിരമ്പി. ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട, എം.ടി.ഡി.എം.എച്ച്.എസ്.എസ് തൊണ്ടര്നാട്, ജി.എച്ച്.എസ്.എസ് തരുവണ, ജി.എച്ച്.എസ് പുളിഞ്ഞാല് എന്നീ സ്കൂളുകളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ 2024-2026 വര്ഷത്തെ സംയുക്ത പാസിങ് ഔട്ട് പരേഡാണ് ശ്രദ്ധേയമായത്. 16.10.3026 വെള്ളിയാഴ്ച്ച രാവിലെ ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ടയില് നടന്ന പരേഡില് ജില്ലാ അഡിഷണൽ എസ്.പിയും എസ്.പി.സി പ്രൊജക്ടിന്റെ ജില്ലാ നോഡല് ഓഫിസറുമായ എന്.ആര്. ജയരാജ് സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളെ അഭിവാദ്യം ചെയ്തു സംസാരിച്ചു. തരുവണ സ്കൂളിലെ കെ പി മുഹമ്മദ് ഷിനാസ് പരേഡ് കമാണ്ടറും എസ് ആകർശ് നാഥ് സെക്കന്റ് ഇന് കമാണ്ടറുമായി പരേഡ് നയിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാമർ ലൈല, വാർഡ് മെമ്പർ റംല മുഹമ്മദ്, വെള്ളമുണ്ട സ്റ്റേഷൻ എസ് എച്ച് പി കെ മിനിമോൾ, തൊണ്ടർനാട് എസ് എച്ച് ഓ
അമൽ പ്രസാദ്, ജി എം എച്ച് എസ് എസ് വെള്ളമുണ്ട പ്രിൻസിപ്പൽ ബിന്ദു കെ വർക്കി, വൈസ് പ്രിൻസിപ്പൽ സി.ടി ബീന, ജി എച്ച് എസ് എസ് തരുവണ വൈസ് പ്രിൻസിപ്പാൾ നിഷ ആൻ ജോയ്, ജി എച്ച് എസ് പുളിഞ്ഞാൽ പ്രധാന അധ്യാപിക സ്മിത കെ പൗലോസ്, എം ടി ഡി എം എച്ച് എസ് എസ് തൊണ്ടർനാട് സ്കൂൾ വൈസ് പ്രിൻസിപ്പാൾ പി ടി ബിജു, പിടിഎ പ്രസിഡന്റുമാരായ മോയിൻ ആറങ്ങാടൻ,
ടി മൊയ്തു, എ ഇസ്മായിൽ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
എസ്.പി.സി ജില്ലാ അസിസ്റ്റന്റ് മോഡൽ ഓഫീസർ കെ. മോഹൻദാസ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പരേഡിന് താളമേകാൻ എസ് എസ് ബി എ എസ് ഐ എൻ ബഷീറിന്റെ നേതൃത്വത്തിലുള്ള ബാൻഡ് ടീമും ഉണ്ടായിരുന്നു. പ്രൊജക്റ്റ് അസിസ്റ്റന്റുമാരായ ടി.കെ. ദീപ, അർജുൻ, ഡ്രിൽ ഇൻസ്ട്രക്ടർമാർ തുടങ്ങിയവർ പരേഡ് ഏകോപിപ്പിച്ചു. രക്ഷിതാക്കള്, അധ്യാപകര്, പിടിഎ ഭാരവാഹികൾ, രാഷ്ട്രീയ സാമൂഹ്യരംഗത്തുള്ളവർ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ പരേഡ് വീക്ഷിക്കാനെത്തി.
എസ്.സി.പി.ഒമാരായ നൗഫല്, നൗഷാദ്, സി.പി.ഒ മാരായ മിഥുൻ, സുഹാസ്, റോസമ്മ ഫ്രാന്സിസ്, അജിഷ, അനീഷ്, വിനീഷ്, എന്നിവരുടെയും, വെള്ളമുണ്ട,തരുവണ, പുളിഞ്ഞാല്, തൊണ്ടര്നാട് സ്കൂളുകളിലെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്മാരായ അദ്ധ്യാപകരുടെയും നേതൃത്വത്തില് രണ്ടു വര്ഷത്തെ പരിശീലനം പൂര്ത്തിയാക്കിയ നാല് സ്കൂളിലെ 161 കേഡറ്റുകളാണ് പരേഡില് അണിനിരന്നത്.
