Breaking
Fri. Oct 16th, 2026

ലഹരിക്കെതിരെ ഐക്യദാർഢ്യ സംഗമം നടത്തി

കൂളിവയൽ: കേരളത്തിൽ ലഹരി മാഫിയക്കെതിരെ ആഭ്യന്തര വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ ക്യാമ്പയിന്റെ രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശം’.
ലഹരിക്കെതിരെ ജനജാഗ്രത പദ്ധതിയുടെ ഭാഗമായി എസ്. കെ. എസ്. എസ്. എഫ് കൂളിവയൽ  ശാഖയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സംഗമം നടത്തി.

ഐക്യദാർഢ്യ സംഗമം ഉദ്ഘാടന കർമ്മം സീനിയർ സിവിൽ പോലീസ് ഓഫീസർ  അബ്ദുൽ റഹീം  അവർകൾ നിർവഹിച്ചു.  ലഹരി വിമുക്ത നാടിനു വേണ്ടി കൈകോർക്കുകയും  ഡിപ്പാർട്ട്മെന്റിനോട് സഹകരിച്ചുകൊണ്ട് നമ്മുടെ നാട്ടിൽ നിന്നും സ്വന്തം ശരീരത്തിൽ നിന്നും  ലഹരി എന്ന മഹാമാരിയെ തുടച്ചു നീക്കുകയും ലഹരി ഇല്ലായ്മ ചെയ്യുന്നതിന്റെ തുടർ പ്രവർത്തനങ്ങളുമായി എല്ലാവരും പൂർണ്ണ രീതിയിൽ സഹകരിക്കണമെന്നും. ലഹരി ഉപയോഗിച്ചാൽ ഉള്ള ദോഷഫലങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പനമരം പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് നിലമ്പനാട്ട്, മൂന്നാം വാർഡ് മെമ്പർ പൂളക്കൽ ബാലൻ. മഹല്ല് ഖത്തീബ് ഹാഫിള് മുബഷിർ ഫൈസി നെല്ലിയമ്പം. മഹല്ല് കമ്മിറ്റി പ്രസിഡണ്ട്  ഉമ്മർ ഹാജി കേളോത്ത്. മഹല്ല് കമ്മിറ്റി സെക്രട്ടറി  ഇബ്രാഹിം മാസ്റ്റർ പുതുക്കുടി എന്നവർ ആശംസകൾ അറിയിച്ചു. പനമരം മേഖലാ കമ്മിറ്റി വൈസ്. പ്രസിഡന്റ് നിസാർ മൗലവി. ട്രഷറർ മമ്മൂട്ടി കകാടൻ. ഇമാം ഗസ്സാലി അക്കാദമി കോളേജ് പ്രിൻസിപ്പാൾ  അബ്ദുൽ കബീർ ഫൈസി, അബ്ദുൽ ഹക്കീം, ഹാഷിം പുതിയ വീട്ടിൽ, ഹൈദരലി കെ.വി, നദീം മുക്രി എന്നവർ പങ്കെടുത്തു.
ഷിഹാസ് ഫൈസി സ്വാഗതവും ഹിഷാം രണ്ടിലോൻ നന്ദിയും പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *