Breaking
Fri. Oct 16th, 2026

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ബിജെപി നേതാവ് ആർ.ശ്രീലേഖയ്‌ക്കെതിരെ കേസ്

2026 ഒക്ടോബർ 16 വെള്ളി

കൊല്ലം∙ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖയ്‌ക്കെതിരെ പുനലൂർ പൊലീസ് കേസെടുത്തു. ബ്ലോക്ക് പ്രസിഡന്റിന്റെയും 3 മണ്ഡലം പ്രസിഡന്റുമാരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് ഉച്ചയോടെ പുനലൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ശ്രീലേഖയ്‌ക്കെതിരെ ഇന്നലെ യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഡൽഹി സമരത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീലേഖ, രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ‘ഡൽഹി സമരം താണ്ഡവമാണെന്നാണു രാഹുൽ ഗാന്ധി പറയുന്നത്.

താണ്ഡവം എന്നു പറയുന്നതു വേറെ ലവലിലുള്ളതാണ്. പ്ലാനിങ് ഇല്ലാതെ ലഹരിമരുന്ന് അമിതമായി ഉള്ളിൽച്ചെല്ലുമ്പോഴുള്ള ഒരു വെപ്രാളമില്ലേ, ഒരു താണ്ഡവം, അതാണ് അദ്ദേഹം അവിടെ നടത്തിക്കൊണ്ടിരിക്കുന്നത്’ എന്നായിരുന്നു ശ്രീലേഖയുടെ പരാമർശം. രാജ്യത്തിന്റെ ഭരണഘടനയും പൊക്കിപ്പിടിച്ചു പാറ്റകളോടൊപ്പം ചേർന്നു പ്രക്ഷോഭം സംഘടിപ്പിക്കാൻ കോൺഗ്രസിനു നാണമില്ലേ എന്നും അവർ ചോദിച്ചു. എസ്ഐആർ നിയമ വിരുദ്ധമാണെന്ന് ആരോപിച്ചു സമരം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി കൊല്ലം ഈസ്റ്റ്‌ ജില്ലാ കമ്മിറ്റി പുനലൂരിൽ പ്രകടനം നടത്തിയിരുന്നു. അതിനുശേഷം പ്രതിഷേധ ജനസഭ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ശ്രീലേഖയുടെ വിവാദ പരാമർശങ്ങൾ.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *