Breaking
Fri. Oct 16th, 2026

കൽപ്പറ്റ എൻ.എസ്.എസ്.ഹയർ സെക്കൻഡറി സ്കൂളിൽ ‘പ്രഭ’ ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ: കൽപ്പറ്റ എൻ.എസ്.എസ്.ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ എൻ.എസ്.എസ്. വൊളണ്ടിയർമാർക്കായി എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. “പ്രഭ – ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്” എന്ന പേരിൽ സംഘടിപ്പിച്ച സെമിനാർ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ഉദ്ഘാടനം ചെയ്യുകയും ക്ലാസ് നയിക്കുകയും ചെയ്തു. യുവതലമുറ ലഹരിയുടെ കാണാപ്പുറങ്ങളിലേക്ക് വഴിതെറ്റിപ്പോകാതിരിക്കാൻ നിരന്തര ജാഗ്രതയും സാമൂഹിക പ്രതിബദ്ധതയും അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ചടങ്ങിൽ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അനിജ കെ.പോൾ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. വൊളണ്ടിയർ ലീഡർ വി.അനുനന്ദ സ്വാഗതം ആശംസിച്ചു. അധ്യാപകരായ പി.വി.സിന്ദു,സി.എൽ.ഷർമിള,എ.വി.സന്ദീപ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വിദ്യാർത്ഥി പ്രതിനിധിയും വളണ്ടിയറുമായ ഹംന ഫാത്തിമ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ക്യാമ്പസുകളിലും പൊതുസമൂഹത്തിലും ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്ന പ്രതിജ്ഞയോടെയാണ് സെമിനാർ സമാപിച്ചത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *