വയറുവേദനയെ തുടർന്ന് മാനന്തവാടി വയനാട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ രാമേട്ടനെ മാനന്തവാടി സർക്കാർ മെഡിക്കൽ കോളേജിലെ ചികിത്സയുടെ ലഭ്യത കുറവ് കാരണം കൽപ്പറ്റയിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിക്കേണ്ടി വരികയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിച്ച
നടപടിയിൽ മടക്കമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി
പ്രതിഷേധം രേഖപ്പെടുത്തി.
ദാനമായി ലഭിച്ച മടക്കിമല ഭൂമിയിൽസർക്കാർ മെഡിക്കൽ കോളേജ് നിർമ്മാണം ആരംഭിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു…
അനുശോചന യോഗത്തിൽ മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മറ്റി ചെയർമാൻ ഇ.പി ഫിലിപ്പ് കുട്ടി,കൺവീനർ മൊയ്തു കാവുങ്ങൽ,
വൈസ് ചെയർമാൻ
ലത്തീഫ് പഞ്ചാര,
ശാന്തി ചേനംമ്പാടി,
വർക്കിംഗ് കൺവീനർ ഇക്ബാൽ മുട്ടിൽ,രാമചന്ദ്രൻ തെക്കേപ്പറ്റ,
ഖാലിദ് പി ,റഫീഖ് കുമ്മാളി , ഹംസക്കുട്ടി അമ്പലപുറം, മൊയ്തീൻ കുട്ടി കണ്ണൻ തൊടി , അലവിക്കുട്ടി പി എം കൽപ്പറ്റ, ശശീന്ദ്രൻ പി.കെ, ഷാജി പോൾ കൽപ്പറ്റ തുടങ്ങിയവർ പങ്കെടുത്തു
പത്മശ്രീ ചെറുവയൽരാമേട്ടന്റെ നിര്യാണത്തിൽ മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കൗൺസിൽ അനുശോചനം രേഖപ്പെടുത്തി
