Breaking
Fri. Oct 16th, 2026

കുരുമുളകിന് പത്തുവർഷത്തെ ഏറ്റവും ഉയർന്ന വില; ഉത്പാദനം കുത്തനെ ഇടിയുന്നു

2026 ഒക്ടോബർ 16 വെള്ളി

കട്ടപ്പന: കുരുമുളക് വിപണിയിൽ കഴിഞ്ഞ പത്തുവർഷത്തെ ഏറ്റവും ഉയർന്ന വില. വില കുത്തനെ ഉയർന്ന് 705 രൂപയിലാണ് എത്തിയത്. ഒൻപതുവർഷം മുൻപ് 700 രൂപയിലെത്തിയതാണ് കഴിഞ്ഞ കാലങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന നിരക്ക്. എന്നാൽ, പിന്നീട് കുരുമുളകുവില പലപ്പോഴായി കുത്തനെ ഇടിഞ്ഞു. കോവിഡ് ഒന്നാംതരംഗത്തിലാണ് ആദ്യം വില ഇടിയുന്നത്. 250-270 രൂപയായിരുന്നു അന്ന് വില. 2020 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വീണ്ടും വില ഉയർന്ന് 400-420 രൂപവരെയെത്തിയെങ്കിലും, പിന്നീട് ഒമിക്രോൺ കോവിഡ് രണ്ടാംതരംഗത്തിൽ വിലയിടിഞ്ഞ് 370-390 രൂപയിലെത്തി. 2021 ഒക്ടോബറിൽ കുരുമുളകുവില വീണ്ടും ഉയർന്നുതുടങ്ങി. 2023 ജൂലായ്‌ രണ്ടാംവാരം ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ 490 രൂപയ്ക്ക് ശേഖരിച്ചിരുന്ന കുരുമുളക് ജൂലായ്‌ 26 ആയപ്പോഴേക്കും 560 രൂപയ്ക്ക് വ്യാപാരികൾ ശേഖരിക്കാൻ തുടങ്ങി.

പിന്നീട് കുരുമുളകുവില നേരിയതോതിൽ ഉയരുകയായിരുന്നു. നിലവിൽ കർഷകരുടെ കൈയിൽനിന്ന്‌ കിലോയ്ക്ക് അഞ്ചുരൂപവരെ അധികം നൽകി സ്റ്റോക്കുചെയ്യാനായി കുരുമുളകെടുക്കുന്ന ഇടനിലക്കാരും സജീവം. ഉയർന്ന വില; പക്ഷേ, വരവില്ല ഹൈറേഞ്ചിലെ പ്രധാന കമ്പോളങ്ങളിൽ കുരുമുളക് എത്തുന്നില്ല. വില ഇനിയും ഉയരും എന്ന കണക്കുകൂട്ടലിൽ കർഷകരും ഇടനിലക്കാരും കുരുമുളക് സംഭരിക്കുന്നതാണ് കമ്പോളത്തിൽ ചരക്ക് എത്താത്തതിന്റെ കാരണം. ഇടുക്കി ജില്ലയിലെ, പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലയിലെ കുരുമുളകിന് ഗുണമേന്മ അധികമാണ്. ലിറ്റർവെയ്റ്റ് കൂടിയ (ഒരു ലിറ്റർ അളവുപാത്രത്തിലെടുക്കുന്ന കുരുമുളകിന്റെ തൂക്കം) കുരുമുളകിന് 20-30 രൂപവരെ കിലോയ്ക്ക് അധികം ലഭിക്കും.

എന്നാൽ, കമ്പോളത്തിൽ എത്തുന്നതിന്റെ അളവ് കുറഞ്ഞതോടെ ലഭിക്കുന്ന ഓർഡറുകൾ പലതും കൊടുക്കാനാകാത്ത അവസ്ഥയിലാണ് വ്യാപാരികൾ. വില വർധിച്ചത് കുരുമുളക് വൻതോതിൽ ശേഖരിച്ച വ്യാപാരികൾക്കും കുരുമുളകുശേഖരം കൈയിലുള്ള കർഷകർക്കും ഏറെ ഗുണംചെയ്യും. ഇടുക്കി കുരുമുളകിന് ഒൻപതുവർഷം മുൻപ് 700 രൂപയിലധികം ലഭിച്ചിരുന്നു. ഉത്പാദനം ഇടിയുന്നു വില ഉയരുന്നുണ്ടെങ്കിലും, കുരുമുളകിന്റെ ഉത്പാദനം കേരളത്തിൽ കുത്തനെ ഇടിയുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞകാലങ്ങളിൽ വിലയിടിഞ്ഞതും കാലാവസ്ഥാവ്യതിയാനവുമാണ് കാരണം. ഏറ്റവുമധികം കൃഷിയുണ്ടായിരുന്ന ഇടുക്കിയിൽ ഇപ്പോൾ കർഷകർ മറ്റ് ലാഭകരമായ കൃഷികളിലേക്ക് തിരിഞ്ഞതും തിരിച്ചടിയായി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *