Breaking
Sat. Oct 10th, 2026

വയനാട് റവന്യൂ ജില്ലാ സ്കൂൾ കായികമേള: മാതൃകയായി ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനം

കൽപ്പറ്റ: മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന വയനാട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ ഹരിതചട്ടം (ഗ്രീൻ പ്രോട്ടോകോൾ) പൂർണ്ണമായി പാലിക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങളുമായി ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി. കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ (കെ.എസ്.ടി.സി.) ആണ് കായികമേളയുടെ ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെ പ്രവർത്തനം ഏറ്റെടുത്ത് നടത്തിയത്.

ജി.എച്ച്.എസ്.എസ്. അച്ചൂർ ആതിഥേയത്വം വഹിച്ച കായികമേളയിൽ സ്റ്റേഡിയവും പരിസരവും മാലിന്യമുക്തമായി നിലനിർത്താൻ മികച്ച ഇടപെടലുകളാണ് സമിതി നടത്തിയത്.

കായികവേദികൾ ഹരിതാഭമാക്കുന്നതിനും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണ്ണമായി ഒഴിവാക്കുന്നതിനുമുള്ള നിർദ്ദേശങ്ങളും ബോധവൽക്കരണവും കമ്മിറ്റി നൽകി. കായികതാരങ്ങൾക്കും കാണികൾക്കും ഹരിത പെരുമാറ്റച്ചട്ടത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കുകയും ചെയ്തു.

ഗ്രീൻ പ്രോട്ടോകോൾ കൺവീനർ പി. ജെ. ജോമിഷ്, ജോയിന്റ് കൺവീനർ കെ. ഷൈമ എന്നിവർക്കൊപ്പം മുഹമ്മദ് സലിം, എ. എ. സന്തോഷ്, മുഹമ്മദ് ഷാനവാസ്, സിജോയ് ചെറിയാൻ, എ. സി. അനൂപ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

അച്ചൂർ സ്കൂളിലെ ജെ.ആർ.സി. (JRC), എൻ.എസ്.എസ്. (NSS) വളണ്ടിയർമാർ കമ്മിറ്റിയുടെ ഭാഗമായി സജീവമായി രംഗത്തുണ്ടായിരുന്നു. കൽപ്പറ്റ നഗരസഭയിലെ ഹരിതകർമസേനയുടെ പൂർണ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മേളയിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് ഹരിതകർമസേനയ്ക്ക് കൈമാറി.

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും പരിസരം ശുചിയായി സൂക്ഷിക്കാനും സംഘാടകരുടെയും വിദ്യാർഥികളുടെയും ഈ കൂട്ടായ പ്രവർത്തനം വലിയ പങ്കുവഹിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *