Breaking
Sat. Oct 10th, 2026

മെഡിക്കൽ കോളേജ് മടക്കിമലയിൽ ചന്ദ്രപ്രഭ ട്രസ്റ്റ് ഭാനമായി നൽകിയ ഭൂമിയിൽ സ്ഥാപിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കോട്ടത്തറ പഞ്ചായത്ത് നിശാ ക്യാമ്പ് ആവശ്യപ്പെട്ടു

വയനാട് സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിൽ ചന്ദ്രപ്രഭ ട്രസ്റ്റ് ഭാനമായി നൽകിയ ഭൂമിയിൽ സ്ഥാപിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കോട്ടത്തറ പഞ്ചായത്ത് നിശാ ക്യാമ്പ് ആവശ്യപ്പെട്ടു.
ഒക്ബോർ 16, 17 തിയ്യതികളിൽ മാനന്തവാടിയിൽ വെച്ച് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ ക്യാമ്പ് തീരുമാനിച്ചു.
കോട്ടത്തറ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് കെ.കെ ജലീൽ അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ: എം.സി. എ ജമാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ജാസർ പാലക്കൽ പ്രമേയ പ്രഭാഷണം നടത്തി.
പുതുതായ് തിരഞ്ഞെടുക്കപ്പെട്ട യൂത്ത് ലീഗ് കൽപറ്റ നിയോജകമണ്ഡലം ഭാരവാഹികൾക്ക് സ്വീകരണവും നൽകി.
വി. സി അബൂബക്കർ ഹാജി ഷമീർ കാഞ്ഞായി കെ.കെ മുഹമ്മദ് സാജിദ് കെ. അലി അക്ബർ സ്വാദിഖ് ചീരാകത്ത് പി.സി അബ്ദുള്ള അജീഷ് ഇ .സി, റംല അസീസ് വി.അബ്ദുൾ നാസ്സർ
എം.സി മോയിൻ തുടങ്ങിയവർ പ്രസംഗിച്ചു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *