രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: കരിദിനാചരണ പൊതുയോഗം നടത്തി

വെണ്ണിയോട് : വോട്ടുകൊള്ള നടത്തിയ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ ആഴ്ചകളായി സമരം ചെയ്യുന്ന ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ മൃഗീയമായി അറസ്റ്റ് ചെയ്യുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദേശവ്യാപക കരിദിനാചരണത്തിൻ്റെ ഭാഗമായി കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുസമ്മേളനം നടത്തി. ബ്ലോക്ക്‌ പ്രസിഡൻ്റ് പോൾസൺ കൂവക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സി.സി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ഡിസി സിസെക്രട്ടറി മാണി ഫ്രാൻസിസ്, യു ഡി എഫ് കൺവീനർ സുരേഷ് ബാബുവാളൽ, പാർലമെൻ്ററി പാർട്ടി ലീഡർ പി പി റെനീഷ് പഞ്ചായത്ത് പ്രസിഡൻ്റ് രജിത സി സി, ജോസ് മേട്ടയിൽ ,ജെനി മോൾ എം ജി , ജസ്റ്റിൻ സിറിയക്ക്,കെ ടി ജെയിംസ് , രശ്‌മി ജോസഫ്, ആശ ആൻ്റണി , പി കെ ജോസഫ്, പ്രജീഷ് ജയിൻ ,പുഷ്പ സുന്ദരൻ ,വി കെ ശങ്കരൻകുട്ടിഎന്നിവർ സംസാരിച്ചു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *