വേനല്‍ മധുരം തണ്ണിമത്തന്‍ കൃഷിക്ക് ജില്ലയില്‍ തുടക്കം

കുടുംബശ്രീ ജില്ലാ മിഷന്‍ അമ്പലവയല്‍ സിഡിഎസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വേനല്‍ മധുരം തണ്ണിമത്തന്‍ കൃഷി ഉദ്ഘാടനം അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കെ ബാബു നിര്‍വഹിച്ചു. വേനല്‍ക്കാലത്ത് ഗുണനിലവാരവും വിഷരഹിതവുമായ തണ്ണിമത്തന്‍ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വേനല്‍ മധുരം കൃഷി ആരംഭിച്ചത്. ഹരിത ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പിലെ നാല് അംഗങ്ങള്‍ ചേര്‍ന്ന് രണ്ടര ഏക്കര്‍ സ്ഥലത്താണ് തണ്ണിമത്തന്‍ കൃഷി ചെയ്യുന്നത്. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ജോയ് അധ്യക്ഷയായ പരിപാടിയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജമീല ഉണ്ണീന്‍, അമ്പലവയല്‍ കൃഷി ഓഫീസര്‍ അജിത് കുമാര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ സുകന്യ ഐസക്, അഗ്രി സി ആര്‍ പി തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *