മാനന്തവാടി:യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും സംസ്ഥാന യുവജന ക്ഷേമ കായിക വകുപ്പ് മന്ത്രിയുമായ ഓ ജെ ജനീഷിനെ പയ്യന്നൂരിൽ വെച്ച് അകാരണമായി വണ്ടി തടഞ്ഞു നിർത്തി സിപിഎം ഡി വൈ എഫ് ഐ പ്രവർത്തകർ അക്രമിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ പ്രധിഷേധ പ്രകടനവും സദസ്സും സംഘടിപ്പിച്ചു.ബി ജെ പിക്കും ഗ്യാനേഷ് കുമാറിനുമെതിരെ കോൺഗ്രസ് സമരം ചെയ്യുമ്പോൾ നോവുന്നത് സിപിഎമ്മിന് ആണെന്നും കഴിഞ്ഞ കുറേ നാളുകൾ ആയുള്ള ഡീലാണ് പുറത്ത് വന്നിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്റെ ഫോട്ടോ കണ്ടാൽ പോലും തിരിച്ചറിയാത്ത സംഘടനയായി ഡി വൈ എഫ് ഐ മാറിയെന്നും യൂത്ത് കോൺഗ്രസ് കുറ്റപെടുത്തി.പ്രതിഷേധ സദസ് ബ്ലോക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ എം നിശാന്ത് ഉത്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട് അധ്യക്ഷത വഹിച്ചു.ഓ ടി ഉനൈസ്,ഷംസീർ അരണപ്പാറ,ജിൻസ് ഫാന്റസി,ഷെക്കീർ പുനത്തിൽ,അൻഷാദ് മാട്ടുമ്മൽ,ബിബിൻ ജോൺസൺ,ഷിനു വടകര,ആസിഫ് സഹീർ,ശരത് കാട്ടിക്കുളം,രാജേഷ് ആറുവാൾ,യൂനുസ് പിലാക്കാവ്,മുഹിയുദ്ധീൻ തരുവണ,ജോജി ജോർജ്,ജിജേഷ് ഗോപി
തുടങ്ങിയവർ നേതൃത്വ നൽകി
യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
