Breaking
Mon. Nov 16th, 2026

വീണ്ടും ടീച്ചറായി മന്ത്രി കെ. എ. തുളസി

  • രാത്രിയിലും കർമ്മ നിരതയായി മന്ത്രി
  • രാത്രി ഏഴരയ്ക്ക് ഹോസ്റ്റലിൽ മിന്നൽ പരിശോധന, ശേഷം വിദ്യാർഥിനികൾക്കൊപ്പം പഠനമേശയിൽ

സുൽത്താൻ ബത്തേരി — പഠനമേശയിൽ പുസ്തകങ്ങൾ തുറന്നുവെച്ചിരുന്നു. ഒരു വിദ്യാർഥിനി നോട്ടുപുസ്തകത്തിൽ എഴുതുന്നത് അരികിലിരുന്ന് ശ്രദ്ധയോടെ നോക്കുകയായിരുന്നു മന്ത്രി കെ. എ. തുളസി. നൂൽപ്പുഴ പ്രീമെട്രിക് ഹോസ്റ്റലിൽ ഇന്നലെ രാത്രി ഏഴരയോടെ മിന്നൽ പരിശോധനയ്ക്കെത്തിയ മന്ത്രി, പെൺകുട്ടികളുടെ പഠനമുറിയിലെത്തിയപ്പോൾ പാഠങ്ങൾ പറഞ്ഞുകൊടുക്കാനും സമയം കണ്ടെത്തി.

വിദ്യാർഥിനികൾക്കൊപ്പം പഠനമേശയിലിരുന്ന മന്ത്രി, അവർ പഠിച്ച പാഠങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. പാഠങ്ങൾ എത്രത്തോളം ഗ്രഹിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ ശേഷം അവ വിശദീകരിച്ചുകൊടുക്കാനും മറന്നില്ല . കുട്ടികളുടെ പഠനനിലവാരം നേരിട്ടറിയാൻ മന്ത്രി അവർക്കൊപ്പം ഏറെനേരം ചെലവഴിച്ചു.

പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി സന്ദർശനത്തിനിടെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകളുടെ പ്രവർത്തനം വിലയിരുത്തി. ഇരു ഹോസ്റ്റലുകളിലെയും കുട്ടികളുടെ പഠനപുരോഗതി അന്വേഷിച്ചറിഞ്ഞ മന്ത്രി, ശുചിമുറികൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ശുചിത്വവും നേരിട്ടു പരിശോധിച്ചു.

പാചകമുറിയിലും മന്ത്രി പരിശോധന നടത്തി. ഭക്ഷണം തയ്യാറാക്കുന്ന രീതി വിലയിരുത്തുകയും കുട്ടികൾക്കായി ഒരുക്കിയ ഭക്ഷണം പരിശോധിക്കുകയും ചെയ്ത ശേഷമാണ് ഗസ്റ്റ് ഹൗസിലേക്ക് മന്ത്രി മടങ്ങിയത്

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *