Breaking
Tue. May 26th, 2026

എപ്സ്റ്റീൻ ബന്ധം: സുൽത്താൻ അഹമ്മദ് ബിൻ സുലായമിനെ ഡിപി വേൾഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി

എനിക്ക് ആ പീഡന വീഡിയോ ഇഷ്ടമായെന്ന് എഴുതിയത് സുലായം

ദുബായ്: വിവാദമായ ജെഫ്രി എപ്സ്റ്റീൻ ഫയലുകളിലെ വെളിപ്പെടുത്തലുകളെത്തുടർന്ന് ഡിപി വേൾഡ് ചെയർമാനും ചീഫ് എക്സ‌ിക്യൂട്ടീവ് ഓഫീസറുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായമിനെ സ്ഥാനത്ത് നിന്ന് നീക്കി. അതീവ രഹസ്യമായിരുന്ന എപ്സ്റ്റീൻ രേഖകൾ പുറത്തുവരികയും അതിൽ ബിൻ സുലായമിന് കുപ്രസിദ്ധ കുറ്റവാളിയുമായി ഉണ്ടായിരുന്ന വ്യക്തിപരമായ ബന്ധം വെളിപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് നടപടി. ഇന്ന് വെള്ളിയാഴ്ച (ഫെബ്രുവരി 13, 2026) ഈ നിർണ്ണായക തീരുമാനം പ്രഖ്യാപിച്ചത്.

കമ്പനിയുടെ ഗവേണൻസ് സംവിധാനവും സ്ഥാപനപരമായ നേതൃത്വ ചട്ടക്കൂടും ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് നേതൃമാറ്റമെന്ന് ദുബായ് സർക്കാർ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്റർമാരിൽ ഒന്നായ ഡിപി വേൾഡിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ നിലനിർത്താനുള്ള നീക്കമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *