Breaking
Thu. Sep 24th, 2026

ശബരിമലയിലെ സ്വർണ കിരീടവും കവർന്നു; സ്ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടവും കവർന്നു. സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന അമ്പത്തിയഞ്ച് പവനിലേറെ തൂക്കമുള്ള കീരീടം കാണാനില്ലെന്ന് തിരുവാഭരണങ്ങളുടെ കണക്കെടുപ്പിൽ സ്ഥിരീകരിച്ചു. സ്വർണകിരീടത്തിന്റെ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടം കൊണ്ടുള്ള കിരീടമാണ് സ്ട്രോങ് റൂമിലുള്ളത്. തമിഴ്നാട്ടിൽനിന്നുള്ള ഭക്തർ സമർപ്പിച്ച സ്വർണ്ണകിരീടമാണ് കാണാതായത്. 55.72 പവൻ വരുന്ന സ്വർണ്ണ കിരീടമാണ് 2012ൽ സമർപ്പിച്ചത്.

2012 സമർപ്പിക്കുമ്പോൾ ആകെ തൂക്കം 445.78 ഗ്രാം ആയിരുന്നു. ഇപ്പോൾ മുക്കുപണ്ട കിരീടത്തിന്റെ തൂക്കം 240 ഗ്രാം മാത്രം. ഇന്ന് വിപണിയിൽ 62 ലക്ഷം രൂപ വില വരുന്നതാണ് കാണാതായ സ്വർണ കിരീടം. ഭക്തർ സമർപ്പിച്ചതിന്റെ രേഖ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2012ൽ 26 ലക്ഷം രൂപയായിരുന്നു ഇതിന്റെ വിപണി മൂല്യം.

2012ൽ ഭക്തർ കിരീടം സമർപ്പിച്ച സമയത്ത് വിഗ്രഹത്തിൽ ചാർത്തി പൂജയ്ക്ക് ശേഷം സ്‌ട്രോങ് റൂമിലേക്ക് മാറ്റുകയായിരുന്നു ചെയ്തത്. ഇപ്പോൾ നടത്തിയ പരിശോധനയിലാണ് സ്വർണ കിരീടം കാണാതായതായി ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ അന്വേഷണം നടത്താൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സ്‌ട്രോങ് റൂം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സിസിടിവി ഇല്ലാത്തത് തിരിച്ചടിയാണ്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *