Breaking
Wed. Sep 23rd, 2026

വിമാന യാത്രയ്ക്ക് പണം നല്‍കിയ ആളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ഞാനില്ല,പകരമായി എന്തെങ്കിലും സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റാന്‍ അവര്‍ ക്യൂ നില്‍ക്കില്ല: മുഖ്യമന്ത്രി


തിരുവനന്തപുരം: ചാര്‍ട്ടേര്‍ഡ് വിമാനവിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശന്‍.തന്റെ വിമാന യാത്രയ്‌ക്കോ ഹെലികോപ്റ്റര്‍ യാത്രയ്‌ക്കോ സര്‍ക്കാരിന്റെ ഒരു പൈസയും നഷ്ടമായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. സ്വകാര്യ വ്യക്തിയുടെ വിമാനത്തിലാ യിരുന്നു യാത്രയെന്നും പണം ചെലവഴിച്ച വ്യക്തിയെ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ താത്പര്യമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

മലപ്പുറം വിമാന യാത്രയുടെ സ്‌പോണ്‍സറെ വെളിപ്പെടുത്താതെ വിവാദങ്ങള്‍ തള്ളുകയായിരുന്നു ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍.സുഹൃത്തുക്കള്‍ സഹായം ചെയ്താല്‍ എന്താണ് പ്രശ്‌നമെന്നാണ് ചോദ്യം. പിണറായി വിജയനും രാജ്യത്തെ മുഖ്യമന്ത്രിമാരെല്ലാവരും സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്തിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാത്രകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് പകരമായി ആ വ്യക്തികളോ സംഘടനകളോ തിരികെ ഒന്നും ആവശ്യപ്പെടില്ലെന്നും അങ്ങനെ ആവശ്യങ്ങള്‍ക്കായി ക്യൂ നിന്നാല്‍ അത് നിവര്‍ത്തിച്ച് കൊടുക്കുന്ന സര്‍ക്കാരല്ല ഇവിടെയുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *