Breaking
Wed. Sep 23rd, 2026

മുഖ്യമന്ത്രി ചാർട്ടേഡ് ഫ്ലൈറ്റ് യാത്ര നടത്തുന്നു, ആഭ്യന്തര മന്ത്രി അമേരിക്കയിൽ; ഇതിനെല്ലാം ആരാണ് സ്പോൺസർ: ചോദ്യവുമായി തോമസ് ഐസക്

തൃശൂർ: സതീശന്‍ സര്‍ക്കാര്‍ ഇഡിക്ക് ഒപ്പം, ബിജെപി വളര്‍ന്ന് എല്‍ഡിഎഫ് തളര്‍ന്നാല്‍ രാഷ്ട്രീയമായി നേട്ടമാകും എന്ന ചിന്തയിലാണ് സര്‍ക്കാരെന്ന് തോമസ് ഐസക്. മുഖ്യമന്ത്രി ചാർട്ടേഡ് ഫ്ലൈറ്റ് യാത്ര നടത്തുന്നു. ആഭ്യന്തര മന്ത്രി അമേരിക്കയിൽ പോകുന്നു. ഇതിനെല്ലാം ആരാണ് ചെലവ് വഹിച്ചത്. ആരെല്ലാമാണ് സ്പോൺസർ ചെയ്തത്. ഇതിനെല്ലാം അനുമതി നൽകപ്പെട്ടത് പരിശോധിക്കപ്പെടണം.

ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തത് ജനങ്ങളോടുള്ള വെല്ലുവിളി. പിണറായി വിജയനെതിരായ ഇ ഡി കേസ്, സർക്കാരിന് വിവേചന അധികാരം ഉണ്ട്. ഇ ഡി ബിജെപിയുടെ രാഷ്ട്രീയ ആയുധം എന്നാണ് കോൺഗ്രസ് പറഞ്ഞിരുന്നത്. കേരളത്തിൽ കോൺഗ്രസ് ബിജെപി ഡീൽ നടക്കുന്നു. ബിജെപി വളർന്നാലും എൽഡിഎഫ് ക്ഷീണിച്ചാൽ മതി എന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയമെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

സങ്കുചിതം ആയിട്ടുള്ള രാഷ്ട്രീയ കൈകാര്യം ചെയ്യലാണ് നടക്കുന്നത്. ലോക കേരളസഭ പിരിച്ചുവിടും എന്ന സതീശന്റെ പ്രസ്താവനയിലും അദ്ദേഹം പ്രതികരിച്ചു. എന്ത് ധൂർത്താണ് നടക്കുന്നത്. രണ്ടു കോടി രൂപയാണ് വലിയ ധൂർത്തായി പെരുപ്പിച്ചു കാണിക്കുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോൾ പലതും പറഞ്ഞിട്ടുണ്ടാകും. എന്നുവച്ച് നല്ല കാര്യങ്ങൾ എങ്ങനെയാണ് ഇല്ലാതാക്കാൻ കഴിയുന്നതെന്നും അദ്ദേഹം വിമർശിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *