Breaking
Tue. Sep 22nd, 2026

കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു

കൽപ്പറ്റ:കൽപ്പറ്റ ഗവ.ജനറൽ ആശുപത്രി സൂപ്രണ്ടിനെ എൽഡിഎഫ് കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെയും എൽഡിഎഫ് അംഗങ്ങളുടെയും നേതൃത്വത്തിൽ ഉപരോധിച്ചു. മുൻകാലങ്ങളിൽ നിയമിച്ച താത്കാലിക ജീവനക്കാരുടെ കരാർ കാലാവധി പൂർത്തിയായിട്ടും പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ട് നിയമനം നീട്ടിക്കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. എൽഡിഎഫ് നേതാക്കളും ജനപ്രതിനിധികളും സൂപ്രണ്ടുമായി നടത്തിയ ചർച്ചയിൽ പുതിയ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ നിയമന പ്രക്രിയ ബുധനാഴ്ച പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. താത്കാലിക ജീവനക്കാരുടെ കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് ദിവസങ്ങളായി രോഗികൾക്ക് സേവനം ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *