മാനന്തവാടി: ജഗത്തിൻ്റെ വാസ്‌തുശിൽപ്പിയും പ്രപഞ്ചത്തിൻ്റെ സ്രഷ്‌ടാവുമായ വിശ്വകർമ്മാവിൻ്റെ ജയന്തി ദിനമായ സെപ്തംബർ 17 ഭാരതീയ മസ്ദൂർ സംഘം ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു.
രാജ്യത്തിന്റെ പുരോഗതിക്ക് അടിത്തറയിടുന്ന തൊഴിൽ സമൂഹത്തിന്റെ അർപ്പണബോധത്തെയും സർഗ്ഗാത്മകതയെയും ആദരിച്ചുകൊണ്ട് നിർമ്മാണ മേഖലയിലും വ്യവസായ രംഗത്തും പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതിയാണ് ഈ ദിനാചരണം നടന്നത്.
ദിനാചരണത്തിന്റെ ഭാഗമായി ബി എം എസ് മാനന്തവാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ പ്രകടനവും തൊഴിലാളി സംഗമവും സംഘടിപ്പിച്ചു. തൊഴിലാളി സംഗമം ജില്ലാ സെക്രട്ടറി കെ. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സന്തോഷ് ജി നായർ അധ്യക്ഷത വഹിച്ചു. അരുൺ എം.ബി, ശ്രീലത ബാബു, പ്രീതസന്തോഷ്,റിനീഷ്. എം. കെ, സി.കെ.പ്രദീപ്, സനൽകുമാർ .സി. എ തുടങ്ങിയവർ പ്രസംഗിച്ചു.
ബി.എം.എസ്.ദേശീയ തൊഴിലാളി ദിനം ആചരിച്ചു
