കോറോം: തൊണ്ടര്‍നാട് വില്ലേജിനെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്ന കേന്ദ്രഗവണ്മെന്റ് നീക്കത്തില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 11 ന് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വില്ലേജ് ഓഫീസ് മാര്‍ച്ചിന്റെ പ്രചരണാര്‍ഥം കരിമ്പില്‍, കുഞ്ഞോം, നിരവില്‍പ്പുഴ, കോറോം എന്നിവിടങ്ങളില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.
കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി സുനിത ദിലീപ്, ജില്ലാ കമ്മിറ്റി അംഗം വേണുമുള്ളോട്ട്, കർഷകസംഘം ഏരിയ കമ്മിറ്റി അംഗങ്ങളായ എം.എം ശങ്കരൻ ബാബു പാറയ്ക്കൽ, ചന്തു എം.എം, വില്ലേജ് പ്രസിഡന്റ് ഫ്രാൻസിസ് ഊരക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.
കര്‍ഷക സംഘം പ്രതിഷേധ പ്രകടനം നടത്തി
