Breaking
Wed. Sep 9th, 2026

ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം: സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടി എടവക നാഷണൽ എ.എൽ.പി. സ്കൂൾ, മൂളിത്തോട്

വയനാട് ജില്ലയ്ക്ക് അഭിമാനമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാനതല ‘ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം’ നേടി എടവക നാഷണൽ എ.എൽ.പി. സ്കൂൾ, മൂളിത്തോട്. പ്രൈമറി വിഭാഗത്തിലാണ് ഈ അഭിമാനാർഹമായ നേട്ടം വിദ്യാലയം സ്വന്തമാക്കിയത്.

അക്കാദമിക മികവിനൊപ്പം വിദ്യാർത്ഥികളുടെ സമഗ്രവികസനം, സാമൂഹിക പ്രതിബദ്ധത, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ആരോഗ്യം, കലാ-കായിക രംഗങ്ങളിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് പുരസ്കാരത്തിന് സ്കൂളിനെ തിരഞ്ഞെടുത്തത്.

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ സംസ്ഥാനതല അംഗീകാരമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. മികച്ച വിജയം നേടിയ മൂളിത്തോട് നാഷണൽ എ.എൽ.പി. സ്കൂളിനെ വിവിധ രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ അഭിനന്ദിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *