Breaking
Wed. Aug 26th, 2026

എണ്ണവില വീണ്ടും കൂപ്പുകുത്തി, 90 ഡോളറില്‍ താഴെ; കുതിച്ച് ഉയര്‍ന്ന് ഓഹരി വിപണി

മുംബൈ: ഓഹരി വിപണിയില്‍ നേട്ടം. എണ്ണവില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ മുന്നേറ്റമാണ് വിപണിയില്‍ പ്രതിഫലിച്ചത്. സെന്‍സെക്‌സ് 285 പോയിന്റ് ആണ് മുന്നേറിയത്. 78,000ലേക്ക് അടുക്കുകയാണ് സെന്‍സെക്‌സ്.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില 90 ഡോളറില്‍ താഴെയാണ്. ഏകദേശം ബാരലിന് 86 ഡോളറിലാണ് വ്യാപാരം തുടരുന്നത്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം സാധാരണ നിലയില്‍ എത്തുമെന്ന പ്രതീക്ഷകളാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കത്തിന് ഇറാനും ഒമാനും തമ്മില്‍ ധാരണയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് ആഗോള വിപണികള്‍ നേട്ടം സ്വന്തമാക്കിയത്. ഇതിന് പുറമേ യുഎസ് ട്രഷറി ബോണ്ടില്‍ നിന്നുള്ള ആദായത്തില്‍ കുറവ് ഉണ്ടായതും ഓഹരി വിപണിക്ക് കരുത്തായി.

ഐസിഐസിഐ ബാങ്ക്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, എല്‍ ആന്റ് ടി, ഭാരത് ഇലക്ട്രോണിക്‌സ് ഓഹരികള്‍ നഷ്ടം നേരിട്ടു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *