Breaking
Sun. Aug 23rd, 2026

ഇന്ത്യ തകർത്ത ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം പുനർനിർമിച്ചു; പാക് സർക്കാർ 25 കോടി നൽകി!

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്ത ഭീകരസംഘടന ജയ്ഷെ മുഹമ്മദിന്റെ പാകിസ്താനിലെ ആസ്ഥാനം പുനർനിർമിച്ചു. പാക് സർക്കാരിന്റെ സഹായത്തോടെയാണ് ബഹാവൽപൂരിലെ മർകസ് സുബാനല്ലയുടെ പുനർനിർമാണം. 25 കോടി രൂപ പാക് സർക്കാർ നൽകിയെന്നാണ് വിവരം. 2019ലെ പുൽവാമ ഭീകരാക്രമണമടക്കം ആസൂത്രണം ചെയ്തത് ഇവിടെയാണ്. 2025 മേയ് ഏഴിന് ഓപ്പറേഷൻ സിന്ദൂറിൻറെ ആദ്യ ദിനം ഇന്ത്യൻ വ്യോമസേന തകർത്ത മർകസ് സുബ്ഹാനല്ലാ പുതിയ മിനാരമടക്കമാണ് പുനർനിർമിച്ചത്. 2019ലെ പുൽവാമ ഭീകരാക്രമണമടക്കം ആസൂത്രണം ചെയ്തത് ഇവിടെയാണ്.

പഞ്ചാബ് പ്രവിശ്യയിലുള്ള ഈ ക്യാമ്പ് പുതിയ മാർബിളും പെയിന്റും പ്ലാസ്റ്ററിംഗും നടത്തിയും നവീകരിച്ചു. ഒപ്പം കേടുപാടുകൾ സംഭവിച്ചിരുന്ന താഴികക്കുടങ്ങളും പുനർനിർമ്മിച്ചു. പാക് സർക്കാർ നൽകിയ തുകയിൽ നിന്ന് ഏകദേശം 11 കോടി രൂപ ഹാൾ പുനർനിർമ്മിക്കുന്നതിനായി മാത്രമാണ് ചെലവഴിച്ചത്. ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞ് 15 മാസത്തിന് ശേഷമാണ് ഈ പുനർനിർമ്മാണം നടന്നത്. 26 പേരുടെ മരണത്തിനിടയാക്കിയ ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു ഈ ആക്രമണങ്ങൾ നടന്നത്.

മെയ് 7-ന് ആ കേന്ദ്രത്തിനുനേരെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ജെയ്‌ഷെ-മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിന്റെ ബന്ധുക്കളും ഉൾപ്പെടുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ട 13 പേരിൽ അസ്ഹറിന്റെ 10 ബന്ധുക്കളും ഉൾപ്പെട്ടിരുന്നതായി ആ സംഘടന വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്‌ക്കെതിരായ ജെയ്‌ഷ്-ഇ-മുഹമ്മദിന്റെ പ്രവർത്തനങ്ങളുമായി ബഹാവൽപൂർ ക്യാമ്പിന് ദീർഘകാലത്തെ ബന്ധമാണുള്ളത്. 2001-ലെ പാർലമെന്റ് ആക്രമണം, 2016-ലെ പത്താൻകോട്ട് വ്യോമതാവള ആക്രമണം, 2019-ലെ പുൽവാമ ചാവേർ ആക്രമണം എന്നിവയുൾപ്പെടെയുള്ള നിരവധി പ്രധാന ആക്രമണങ്ങളുമായി ഈ ഭീകരസംഘടനയ്ക്ക് ബന്ധമുണ്ട്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *