Breaking
Tue. Oct 6th, 2026

ഓണാവധിയിലും ഊര്‍ജ്ജസ്വലരായി കുട്ടിപ്പൊലീസ്: പനമരം ജി.എച്ച്.എസ്.എസില്‍ എസ്.പി.സി ക്യാമ്പ് അരംഭിച്ചു

പനമരം: വിദ്യാര്‍ഥികളില്‍ അച്ചടക്കവും നേതൃത്വപാടവവും വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് (എസ്.പി.സി) യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ ഓണക്കാല സഹവാസ ക്യാമ്പിന് ആവേശകരമായ തുടക്കമായി.പി.ടി.എ. പ്രസിഡന്റ് സുബൈര്‍ കെ.ടി.യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്ത് അംഗം ബീന സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം റുക്കിയ സലാം, വാര്‍ഡ് അംഗങ്ങളായ ഷാജഹാന്‍ കോവ, അജിഷ എന്‍. തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രിന്‍സിപ്പല്‍ രമേഷ് കുമാര്‍, ഷിബു എം.സി. ഡിഐ ജിഷ്ണു രാജ് എന്നിവരും മറ്റ് അധ്യാപകരും ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. സിപിഒ രജിത കെ ആര്‍ ചടങ്ങില്‍ നന്ദി അര്‍പ്പിച്ചു. കേഡറ്റുകള്‍ അണിനിരക്കുന്ന ക്യാമ്പില്‍ വരും ദിവസങ്ങളില്‍ വൈവിധ്യമാര്‍ന്ന കായിക വ്യക്തിത്വ വികസന പരിശീലനങ്ങളും പഠനക്ലാസുകളും നടക്കും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *