Breaking
Wed. Oct 7th, 2026

കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജെആര്‍ ഓഫീസ് മാര്‍ച്ച് നടത്തി

കല്‍പ്പറ്റ: ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ സ്ഥാപനങ്ങളെ ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കൈനാട്ടിയിലെ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.സഹകരണ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം പുനസ്ഥാപിക്കുക,കളക്ഷന്‍ ഏജന്റുമാരുടെ പെന്‍ഷന്‍ ഇന്‍സെന്റീവ് അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു മാര്‍ച്ച്. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്കെ റഫീഖ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ രജനി അധ്യക്ഷയായിരുന്നു.

സംസ്ഥാന സെക്രട്ടറി എം എന്‍ മുരളി , എം പി സുരേഷ്, പി കൃഷ്ണപ്രകാശ്, കെ പി കൃഷ്ണകുമാര്‍, രശ്മി തയ്യത്ത്, സി പി ഷിജി , സി ജി സജീവന്‍, കെ പി ശശികുമാര്‍ , എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി ജി സതീഷ് സ്വാഗതവും എം സുമേഷ് നന്ദിയും പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *