Breaking
Thu. Aug 20th, 2026

മുട്ടില്‍ മരംമുറി വഞ്ചനാകേസ്; വിചാരണ കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈകോടതി തള്ളി

കൊച്ചി: മുട്ടില്‍ മരമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് കനത്ത തിരിച്ചടി. വിചാരണ കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈകോടതി തള്ളി.

സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ മുട്ടില്‍ മരംമുറി കേസ് നടക്കുന്നുണ്ട്. അത് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ചോറ്റാനിക്കര കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. ഹര്‍ജി ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ച് തള്ളി. ഹര്‍ജി വിചാരണ കോടതിയില്‍ നല്‍കാനും നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേസിലെ ഒന്നാം പ്രതി റോജി അഗസ്റ്റിന്‍ ചോറ്റാനിക്കര കോടതിയില്‍ ഹാജരായത്. മറ്റ് പ്രതികള്‍ എവിടേയെന്ന് ചോദിച്ച കോടതി അതിരൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ആളെ കളിയാക്കുകയാണോ എന്ന് കോടതി വിമര്‍ശിച്ചു.

കോടതിയില്‍ നിന്ന് വിമര്‍ശനം നേരിട്ടതില്‍ മാധ്യമങ്ങളോടായിരുന്നു ഒന്നാം പ്രതി റോജി അഗസ്റ്റിന്റെ അമര്‍ഷം. അതിനിടെ, വിചാരണ കോടതിയില്‍ ഓണ്‍ലൈനായി ഹാജരാകാന്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ അപേക്ഷ നല്‍കിയിട്ടുണ്ട് കോണ്‍ഫറന്‍സിന് അനുമതി നല്‍കണമോ വേണ്ടയോ എന്നതില്‍ നാളെ വിധി പറയും. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനുള്ള തിയതിയും കോടതി തീരുമാനിക്കും. വഞ്ചന കേസ് പരിഗണിക്കാന്‍ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് അധികാരമില്ലെന്ന് പ്രതികളുടെ വാദവും കോടതി തള്ളി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *