Breaking
Mon. Aug 17th, 2026

സമസ്ത സെന്റിനറി കോണ്‍ക്ലേവുകള്‍ക്ക് സമാപിച്ചു

കല്‍പ്പറ്റ: കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ അഞ്ച് സോണുകളില്‍ സമസ്ത സെന്റിനറിയുടെ ഭാഗമായി നടന്ന കോണ്‍ക്ലേവുകള്‍ സമാപിച്ചു.ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട സോണിലെ തരുവണയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് അബൂഹനീഫല്‍ ഫൈസി തെന്നല നിര്‍വ്വഹിച്ചു. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള സെന്റിനറി നിധി സമസ്ത കേന്ദ്ര മുശാവറാംഗം പി. ഹസന്‍ മൗലവി ബാഖവി ഏറ്റുവാങ്ങി. വെള്ളമുണ്ട സോണ്‍ കോണ്‍ക്ലേവ് തരുവണയിലും മാനന്തവാടി സോണ്‍ മാനന്തവാടി മുഅസ്സസയിലും കല്‍പ്പറ്റ സോണ്‍ ദാറുല്‍ ഫലാഹിലും മേപ്പാടി സോണ്‍ ഓടത്തോട് സുന്നി സെന്ററിലും ബത്തേരി സോണ്‍ മര്‍ക്കസുദ്ദഅ്‌വയിലുമാണ് നടന്നത്.

വിവിധ സോണുകളിലായി നടന്ന പരിപാടികളില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ കലാം മാവൂര്‍, കെ.ടി. ത്വാഹിര്‍ സഖാഫി മഞ്ചേരി, റശീദ് സഖാഫി പത്തപ്പിരിയം, അലി മുസ്‌ലിയാര്‍ വട്ടത്തൂര്‍, മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.ഒ. അഹമ്മദ് കുട്ടി ബാഖവി, ജനറല്‍ സെക്രട്ടറി എസ്. ഷറഫുദ്ദീന്‍, ഹംസ അഹ്‌സനി, കെ.എ. സലാം ഫൈസി, കെ.എസ്. മുഹമ്മദ് സഖാഫി, കെ.കെ. മുഹമ്മദ് അലി ഫൈസി, എസ്. അബ്ദുല്ല, പി.സി. അബൂ ശദ്ദാദ്, സി.എച്ച്. നാസര്‍ മാസ്റ്റര്‍, ഇ.പി. അബ്ദുല്ല സഖാഫി, അന്ത്രുഹാജി ആലാന്‍, ഉമര്‍ സഖാഫി കല്ലിയോട്, അബ്ദുറഷീദ് അല്‍ ഹസനി, ബഷീര്‍ സഅദി നെടുങ്കരണ, ലത്തീഫ് കാക്കവയല്‍, റംഷാദ് ബുഖാരി, ബഷീര്‍ കുഴിനിലം, ഹാരിസ് ഇര്‍ഫാനി, സലാം മുസ്‌ലിയാര്‍, അലി സഖാഫി, മൊയ്തു ആര്‍വാള്‍, അബ്ദുല്‍ ഗഫൂര്‍ സഅദി, അഷ്‌കര്‍ ചറ്റപ്പാലം, മൂസ മൈലാടി, ഉബൈദ് സഅദി പരിഹാരം, മുഹമ്മദലി സഖാഫി പുറ്റാട്, പി.സി. ഹനീഫ, അബ്ദുല്‍ ഖാദര്‍ സഖാഫി പത്തേരി, അബൂബക്കര്‍ സഖാഫി എന്നിവര്‍ സംബന്ധിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *