Breaking
Sat. Oct 3rd, 2026

കൽപറ്റയിൽ എക്സൈസിൻ്റെ വൻ MDMA വേട്ട

വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡിലെ സർക്കിൾ ഇൻസ്പെകടർ എം കെ സുനിലിൻ്റെ നിർദ്ദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ സജിൻ എം ജെ യും പാർട്ടിയും കൽപറ്റ പാറക്കലിൽ വച്ച് നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 10. 418 ഗ്രാം MDMA യുമായി ഒരാൾ പിടിയിലായി ഓപ്പറേഷൻ തണ്ടറിനെയും ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെയും ഭാഗമായി നടത്തിയ പരിശോധനയിലാണ് KL 07 Z 6503 ടയോട്ട ക്വാളിസ് കാറിൽ MDMA കടത്തിയ വൈത്തിരി താലൂക്കിൽ , മുട്ടിൽ സൗത്ത് വില്ലേജിൽ , പിലാക്കുൽ വീട്ടിൽ അബ്ദുൾ നാസർ മകൻ നിയാസ് കോയ (35 വയസ്) എക്സൈസിൻ്റെ പിടിയിലായത് . മുട്ടിൽ ,പാറക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെയും, യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇയാൾ മയക്കുമരുന്ന് വിൽപന നടത്തുന്നതായി അന്വോഷണത്തിൽ അറിയാൻ കഴിഞ്ഞിട്ടുള്ളത്. മയക്കുമരുന്ന് ശ്രംഖലയിലെ മറ്റ് ആളുകളെകുറിച്ചും, ഇയാളുടെ വലയിൽ അകപ്പെട്ട വിദ്യാർഥികൾ അടക്കമുള്ള ആളുകളെക്കുറിച്ചും വിശദമായി അന്വോഷണം തുടർ അന്വേഷണം ആരംഭിച്ചു, പരിശോധന പാർട്ടിയിൽ എക്സൈസ് ഇൻസ്‌പെക്ടറെകൂടാതെ പ്രിവൻ്റീവ് ഓഫീസർ വിജിത്ത് കെ ജീ പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് എം എ രഘു സിവിൽ എക്‌സൈസ് ഓഫീസർ സുധീഷ് വി, സിവിൽ എക്സൈസ് ഓഫീസർ സുദിവ്യ ഭായ് സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് കെ എന്നിവർ ഉണ്ടായിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *