Breaking
Sat. Oct 10th, 2026

രാജ്യത്തിന്റെ സ്വാതന്ത്ര്യം എല്ലാവരും ആസ്വദിക്കുകയും ഭാവിതലമുറക്ക് പകർന്ന് നൽകുകയും വേണം;ഉസ്മാൻ മൗലവി

പനമരം: നമ്മളെല്ലാം ഇന്ത്യക്കാർ ആണ് നമ്മുടെ പൂർവികർ ജീവ ത്യാഗം ചെയ്ത് നേടിത്തന്ന സ്വാതന്ത്ര്യം നമ്മൾ കാത്തു സൂക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നതോടൊപ്പം വരും തലമുറക്ക് പകർന്നു നൽകുകയും വേണമെന്ന് ബദ്റുൽ ഹുദാ അക്കാദമി ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി പറഞ്ഞു ഭാരതത്തിന്റെ എൺപതാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ബദ്റുൽ ഹുദയിൽ സംഘടിപ്പിച്ച പരിപാടിയിൽ പതാക ഉയർത്തി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം
മാനേജർ നസീർ കോട്ടത്തറ ഷാഫി നൂറാനി ,നൗഫൽ അഹ്സനി , ഉനൈസ് മാസ്റ്റർ മക്കിയാട്,ഹാഫിൾ അഫീഫ് സഖാഫി, ഹാഫിൽ ഹുസൈൻ നിസാമി, റൈഹാൻ കുശാൽ നഗർ എന്നിവരും പ്രസംഗിച്ചു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *