Breaking
Sat. Aug 15th, 2026

ഒമാക് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരുവമ്പാടി: കേരളത്തിലെ ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തിരുവമ്പാടിയിൽ നടന്ന ചടങ്ങിൽ ഒമാക് പ്രസിഡന്റ് ഹബീബി ദേശീയപതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.

സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ആശയപ്രചാരണത്തിനും ജനങ്ങളെ സംഘടിപ്പിക്കുന്നതിനും മാധ്യമങ്ങൾ വലിയ പങ്കാണ് വഹിച്ചതെന്ന് ഹബീബി പറഞ്ഞു. വിവരസാങ്കേതികവിദ്യയുടെ കാലത്ത് വിവരങ്ങൾ വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഡിജിറ്റൽ മാധ്യമങ്ങൾക്ക് സാധിക്കുന്നുണ്ട്. എന്നാൽ വേഗതയ്ക്കൊപ്പം സത്യസന്ധതയും വിശ്വസനീയതയും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വ്യാജവാർത്തകൾ തടയുക, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറുക, ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വവും മാധ്യമസ്വാതന്ത്ര്യവും സംരക്ഷിച്ചുകൊണ്ട് നിഷ്പക്ഷമായി പ്രവർത്തിക്കുക എന്നിവയാണ് ഓൺലൈൻ മാധ്യമപ്രവർത്തകരുടെ പ്രധാന ഉത്തരവാദിത്തങ്ങളെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ ഒമാക് മുൻ പ്രസിഡന്റ് ഫാസിൽ തിരുവമ്പാടി, വൈസ് പ്രസിഡന്റുമാരായ ബഷീർ പി.ജെ, പ്രകാശ് മുക്കം, റാഫി മാനിപുരം, ഹാരിസ് ഇ.സി.എം, പ്രതീഷ് ഉദയൻ എന്നിവർ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *