Breaking
Fri. Aug 14th, 2026

ഓണാവധി: കേരളത്തിലേക്ക് കര്‍ണ്ണാടകയുടെ 150 ബസ് സര്‍വീസ് നടത്തും, തീരുമാനം കെ സി വേണുഗോപാലിന്റെ ആവശ്യം പരിഗണിച്ച്

ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ ബസ്സ് സര്‍വീസ് നടത്തണമെന്ന കെ സി വേണുഗോപാല്‍ എംപിയുടെ നിര്‍ദ്ദേശം അനുസരിച്ച് 150 സര്‍വീസ് നടത്താന്‍ ഉത്തരവ് നല്‍കി ഗതാഗത മന്ത്രി ബിഎസ് ബൈരതി സുരേഷ്. ബാംഗ്ലൂരില്‍ നിന്ന് 60 ബസുകളാണ് ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ ട്രെയിനില്‍ ടിക്കറ്റ് കിട്ടാത്ത സാഹചര്യവും സ്വകാര്യബസ്സുകളുടെ അമിത ടിക്കറ്റ് നിരക്കും കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നത് തിരിച്ചറിഞ്ഞാണ് ബസ് സര്‍വീസിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടത്.

കോഴിക്കോട്,കോട്ടയം, പാലക്കാട്,തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ,കൊല്ലം, തിരുവനന്തപുരം, കാസര്‍ഗോഡ് എന്നീ ജില്ലകളിലേക്ക് ബസ് സര്‍വീസ് നടത്തുക. ഓണം ആഘോഷിക്കാനെത്തുന്നവര്‍ക്ക് ഈ സര്‍വീസുകള്‍ ഏറെ ഗുണം ചെയ്യും. ഈ മാസം 21 മുതല്‍ 25 വരെയാണ് അവിടെ നിന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇവിടെ നിന്ന് കര്‍ണ്ണാടകയിലേക്കുള്ള മടക്ക സര്‍വീസുകള്‍ 27 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *