Breaking
Tue. Sep 22nd, 2026

ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന ചാവേർ ബോംബ് സ്ഫോടന കേസ്: 14 പേർ കുറ്റക്കാർ

കൊളംബോ: 2019ൽ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ചാവേർ ബോംബ് സ്ഫോടന കേസിൽ 14 പേർ കുറ്റക്കാരെന്ന് ശ്രീലങ്കൻ ഹൈക്കോടതി. കൊലപാതകം, ഭീകരവാദ ഗൂഢാലോചന, തോക്കുകളും സ്ഫോടകവസ്തുക്കളും കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ കണ്ടെത്തിയത്. കൊളംബോയിലെ ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. മൂന്ന് പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമായാണ് സ്ഫോടനം നടന്നത്.

2019 ഏപ്രിൽ 21ന് മൂന്ന് പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമായി നടന്ന സ്ഫോടനത്തിൽ 270 പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ 45 പേർ വിദേശികളായിരുന്നു. ആക്രമണം നടത്തിയ എല്ലാ ചാവേറുകളും സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ആശയധാരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്ന ശ്രീലങ്കയിലെ രണ്ട് പ്രാദേശിക ഇസ്ലാമിക തീവ്രവാദ സംഘടനകളാണ് ആക്രമണവുമായി ബന്ധിപ്പിക്കപ്പെട്ടത്.

സെന്റ് ആന്റണീസ് (കൊളംബോ), സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് (നെഗോംബോ), സിയോൺ ചർച്ച് (മട്ടക്കലോവ) എന്നീ പള്ളികളിലും ഷാംഗ്രി-ലാ, സിനമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നീ ഫൈവ് സ്റ്റാർ ഹോട്ടലുകളിലുമായിരുന്നു ചാവേർ ആക്രമണം നടന്നത്. കൃത്യമായ വിവരം ലഭിച്ചിട്ടും സ്ഫോടനം തടയുന്നതിൽ പരാജയപ്പെട്ടതിന്, ശ്രീലങ്കൻ മുൻ പോലീസ് മേധാവി പുജിത് ജയസുന്ദര, മുൻ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോ എന്നിവർക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *