Breaking
Tue. Sep 22nd, 2026

ഡൊണൾഡ് ട്രംപിന്റെ മരുമകന്‍ ആലപ്പുഴയില്‍; ഹൗസ് ബോട്ട് യാത്ര തുടങ്ങി

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മരുമകന്‍ മൈക്കൽ ബൂലോസ് ആലപ്പുഴയില്‍ എത്തി. ഹൗസ് ബോട്ട് യാത്ര തുടങ്ങി. ഇന്ന് വൈകുന്നേരം വരെ അദ്ദേഹം ആലപ്പുഴയിൽ ഉണ്ടാകും. സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ സുരക്ഷാ കാരണങ്ങളാൽ വ്യക്തമാക്കിയിട്ടില്ല. ഇന്ന് രാവിലെ ചാർട്ടേർഡ് വിമാനത്തിൽ ബംഗളൂരുവിൽ എത്തിയ മൈക്കൽ ബൂലോസ് അവിടെ നിന്ന് നെടുമ്പാശേരിയിൽ എത്തിയ ശേഷം അവിടെ നിന്ന് ആലപ്പുഴയിൽ എത്തിയത്.

വിനോദയാത്രയുടെ ഭാഗമായാണ് സന്ദർശനം. അദ്ദേഹത്തിനൊപ്പം 8 അംഗസംഘം ഉണ്ട്. എംബസിയിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടയുള്ളവർ അദ്ദേഹത്തിനൊപ്പമുണ്ട്. സ്‌പൈസ് റൂട്ട് എന്ന ഹൗസ് ബോട്ടിലാണ് അദ്ദേഹം സഞ്ചരിക്കുന്നത്. രണ്ട് ചുണ്ടന്‍ വള്ളങ്ങളുടെ ട്രയലും കണ്ട് കൊച്ചിക്ക് തിരിക്കും.ഇന്ന് വൈകുന്നേരം വരെ അദ്ദേഹം ആലപ്പുഴയിൽ ഉണ്ടാകും ശേഷം കൊച്ചിയിലേക്ക് തിരിക്കും.

വള്ളംകളി കാണാൻ ട്രമ്പിന്റെ മരുമകൻ താല്പര്യം പ്രകടിപ്പിച്ചു. പുന്നമട കായലിൽ വള്ളം കളി ട്രയൽ വീക്ഷിക്കുകയാണ് മൈക്കിൾ ബൂലോസ്. നിരണം ചുണ്ടന്റെയും പിബിസിയുടെയും ട്രയൽ ആണ് നടക്കുന്നത്.

മൈക്കൽ ബൂലോസ് ഒരു അമേരിക്കൻ ബിസിനസ് എക്സിക്യൂട്ടീവാണ്. ടിഫാനി ട്രംപുമായുള്ള വിവാഹത്തിലൂടെ അമേരിക്കയുടെ പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന്റെ മരുമകനാണ് അദ്ദേഹം . അമേരിക്കൻ വ്യവസായിയും നയതന്ത്രജ്ഞനുമായ മസാദ് ബൗലോസാണ് അദ്ദേഹത്തിന്റെ പിതാവ് .

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *