Breaking
Thu. Aug 6th, 2026

‘ഒളിവിലുള്ള എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ’; പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

അർജുൻ ആയങ്കിക്കെതിരെ പുതിയ കേസ്. ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് കേസ്. അർജുൻ ആയ്യങ്കിക്കെതിരെ ഊന്നുകൽ പൊലീസ് കേസെടുത്തു. ഊന്നുകൽ CI യെ ഭീഷണിപ്പെടുത്തിയതിലാണ് നടപടി. നേരത്തെ കോതമംഗലം CI ഭീഷണിപ്പെടുത്തിയ കേസിൽ അർജുന്റെ മുൻകൂർ ജാമ്യ ഹർജി ഹൈകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വീണ്ടും ഭീഷണിയും വെല്ലുവിളിയും നടത്തിയത്.

ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കു എന്നാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി. ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചെ മതിയാവു എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരു എന്നും പറ്റുമെങ്കിൽ പിടിക്കാനും അർജുൻ ആയങ്കി വെല്ലുവിളിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി. കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സിഐക്ക് പണി വെച്ചിട്ടുണ്ടെന്നും സന്ദേശത്തിൽ അർജുൻ ആയങ്കി പറയുന്നു. ഭീഷണി ശ്രദ്ധയിൽ പെട്ടെന്നും പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ അര്‍ജുൻ ആയങ്കിയെയും സംഘത്തേയും കോതമംഗലം പൊലീസ് കഴിഞ്ഞ മെയ് 3 ന് അറസ്റ്റ് ചെയ്തിരുന്നു. റിസോര്‍ട്ടിൽ പാര്‍ട്ടി നടത്തി കൂറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ആയങ്കി സംഘം മെയ് 3 ന് പൊലീസിന്‍റെ പിടിയിലായത്. ഇതുമായി ബന്ധപ്പെട്ടാണ് അർജുൻ ആയങ്കി കോതമംഗലം സി ഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തിയത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *