Breaking
Thu. Aug 6th, 2026

എഫ്‌സിആര്‍എ ബില്‍ പാസ്സാക്കാന്‍ തിരക്കിട്ട നീക്കവുമായി കേന്ദ്രം; ഡീലിമിറ്റേഷന്‍, വനിതാ സംവരണ ബില്ലുകളില്‍ സമവായമായില്ലെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ (എഫ്‌സിആര്‍എ) ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ തന്നെ പാസ്സാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ബില്‍ നാളെയോ മറ്റന്നാളോ പാര്‍ലമെന്റ് സമ്മേളനത്തില്‍ കൊണ്ടുവരാനാണ് നീക്കം. ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്തേക്കും. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ നീട്ടിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

2026 മാര്‍ച്ച് 25-നാണ് എഫ്‌സിആര്‍എ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ബില്‍ ചര്‍ച്ചയ്ക്ക് എടുത്താല്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ചയില്‍ മറുപടി നല്‍കിയേക്കും. പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ നടന്ന വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമങ്ങളില്‍ അമിത് ഷാ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. ഈ മാസം 13 വരെയാണ് വര്‍ഷകാല സമ്മേളനം നടക്കുക.

അതേസമയം മണ്ഡല പുനര്‍നിര്‍ണയ, വനിതാ സംവരണ ബില്ലുകളില്‍ സമവായമായില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മണ്ഡല പുനര്‍നിര്‍ണയ, വനിതാ സംവരണ ബില്ലുകള്‍ക്കായി പ്രത്യേക സമ്മേളനം വിളിക്കാനുള്ള സാധ്യതയില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു. മണ്ഡല പുനര്‍നിര്‍ണയം, വനിതാ സംവരണ ബില്‍ ഭേദഗതി എന്നിവ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 16,17,18 തീയതികളില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേര്‍ന്നേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *