Breaking
Tue. Aug 4th, 2026

പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തി

കല്‍പ്പറ്റ: പുളിയാര്‍മല കെഎംഎം ഗവ,ഐ.ടി.ഐയിലെ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് , ഫുഡ് & ബീവറേജ്‌സ് സര്‍വീസ് അസിസ്റ്റന്റ് , ബേക്കര്‍ & കോണ്‍ഫെക്ഷനെര്‍, ഫുഡ് പ്രൊഡക്ഷന്‍ (ജനറല്‍) എന്നീ ട്രേഡുകളിലെ 150 ഇല്‍ പരം ട്രെയിനികള്‍ക്കു കേരളത്തിനകത്തും പുറത്തുമായി 30 ഓളം സ്റ്റാര്‍ ഹോട്ടലുകളിലും, റിസോര്‍ട്ടുകളിലുമായി പ്ലേസ്‌മെന്റ് നല്‍കി . പ്ലേസ്‌മെന്റ് കോഓര്‍ഡിനേറ്റര്‍ റോയ് പി.വി അധ്യക്ഷത വഹിച്ച ചടങ്ങു ഐടിഐ പ്രിന്‍സിപ്പാള്‍ ജീവന്‍ ജോണ്‍സ് ഉത്ഘാടനം നിര്‍വഹിച്ചു. പ്ലേസ്‌മെന്റ് ഓഫീസര്‍ അരുണ്‍ദേവ്, ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ അബ്ദുല്‍ റഫീഖ്, ജോര്‍ജ് കെ.സി, ഭാസ്‌കരന്‍ വി.കെ, ബിബിന്‍.കെ, ബിനോജ് പോള്‍, സ്റ്റാഫ് സെക്രട്ടറി ഗിരീഷ്.കെ എന്നിവര്‍ സംസരിച്ചു.
100 ശതമാനം പ്ലേസ്‌മെന്റ് ഉറപ്പുനല്‍കുന്ന തൊഴില്‍ അധിഷ്ഠിതമായ 10 മികച്ച ട്രേഡുകളിലേക്കുള്ള പ്രവേശനം തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04936 205519, 9961702406

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *